Thursday September 21, 2017
Latest Updates

നോണ്‍ ഇ യൂ വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നു 

നോണ്‍ ഇ യൂ വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നു 

ഡബ്ലിന്‍ :2014 ഏപ്രിലിനു ശേഷം മാത്രം 16 ഇംഗ്ലീഷ് ഭാഷാ സ്‌കൂളുകള്‍ അയര്‍ലണ്ടില്‍ അടച്ചുപൂട്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനം.
യൂറോപ്യന്‍ യൂണിയന്റെ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രശ്‌നം ബാധിക്കുമെന്ന് സ്ഥാപനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിനായുള്ള സ്റ്റേറ്റ് ഏജന്‍സിയായ ക്വാളിറ്റി ആന്‍ഡ് ക്വാളിഫികേഷന്‍ അയര്‍ലണ്ടും വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയും മറ്റു ബിസിനസ് സംബന്ധമായ കോഴ്‌സുകളും പഠിപ്പിക്കുന്നവയാണ് അടച്ചുപൂട്ടപ്പെട്ടവയില്‍ ഏറെയും.
സ്ഥാപനങ്ങള്‍ക്കെല്ലാം എസിഇഎല്‍എസ് അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ക്യുക്യുഐ പറയുന്നു. രാജ്യത്ത് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിനായുള്ള (ഇഎല്‍ടിഓ) സ്ഥാപനങ്ങളുടെ അംഗീകാരവും പരിശോധനയും സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായുള്ള പദ്ധതിയാണ് എസിഇഎല്‍എസ്. സ്വമേധയാ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കപ്പെടുന്നതിനാല്‍ പല സ്ഥാപനങ്ങളും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
അടച്ചുപൂട്ടപ്പെട്ട പതിനാറ് കോളേജുകളില്‍ പതിനഞ്ചെണ്ണം ഇംഗ്ലീഷ് ഭാഷാപഠനം വാഗ്ദാനം ചെയ്യുന്നവയാണ്. 

Scroll To Top