Sunday December 11, 2016
Latest Updates

യൂറോപ്പിലെ തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും നോണ്‍ ഇ യു കുടിയേറ്റക്കാരെന്ന് യൂറോ സ്റ്റാറ്റ് 

യൂറോപ്പിലെ തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും നോണ്‍ ഇ യു കുടിയേറ്റക്കാരെന്ന് യൂറോ സ്റ്റാറ്റ് 

ഡബ്ലിന്‍: യൂറോപ്പിലെ തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരെന്നു യൂറോ സ്റ്റാറ്റ്. യൂറോ സ്റ്റാറ്റ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം തൊഴിലില്ലായ്മ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുള്ളവരാണ്. തൊഴിലില്ലായ്മ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ 10 ശതമാനമാണ്. അതേസമയം യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവര്‍ തൊഴിലില്ലായ്മ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 21.3 ശതമാനം പേരുണ്ട്. തൊഴിലില്ലായ്മ രജിസ്റ്ററില്‍ പേര് ചേര്‍ത്ത 20 വയസിനും 64 വയസിനും ഇടയ്ക്ക് പ്രായമുള്ളവരുടെ കണക്കാണ് പുറത്ത് വിട്ടത്.
12 മാസത്തില്‍ കൂടുതലായി തൊഴില്ലാത്തവരുടെ അനുപാതത്തില്‍ യൂറോപ്യന്‍ യൂണിയന്‍പൌരന്മാരും യൂറോപ്യന്‍ യൂണിയന്‍ ഇതര പൌരന്മാരും തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. 12 മാസത്തിലധികമായി തൊഴില്‍ ഇല്ലാത്ത യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരുടെ നിരക്ക് 48.6 ശതമാനമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരുടെ കാര്യത്തില്‍ ഇത് 46.1 ശതമാനമാണ്. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജോലി തേടിയ 65.8 ശതമാനം ഐറിഷ് പൌരന്മാര്‍ തൊഴിലില്‍ പ്രവേശിച്ചു. അയര്‍ലണ്ടില്‍ 54.4 ശതമാനം നോണ്‍ ഇ യു അപേക്ഷകര്‍ക്കും കഴിഞ്ഞ വര്‍ഷം ജോലി ലഭിച്ചു.അതെ സമയം അപേക്ഷിച്ചവരില്‍ 68.6 ശതമാനം യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരും ജോലി നേടി.
യൂറോപ്പിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ 68.9 ശതമാനം യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ സ്വന്തം രാജ്യത്ത് തന്നെ ജോലി ചെയ്യുന്നവരാണ്. യൂറോപ്യന്‍ യൂണിയനില്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരുടെ എണ്ണം 70.9 ശതമാനമാണ്. താല്‍ക്കാലിക ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരുടെ എണ്ണം 12.4 ശതമാനമാണ്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര പൌരന്മാര്‍ 20.2 ശതമാനം വരും. പാര്‍ട്ട് ടിം ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര പൌരന്മാരുടെ എന്നാവും യൂറോപ്യന്‍ യൂണിയന്‍ പൌരന്മാരെക്കാള്‍
കൂടുതലാണ്. സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ലിത്വാനിയ, ഇറ്റലി എന്നിവടങ്ങളില്‍ നാട്ടുകാരേക്കാള്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവര്‍ക്ക് തൊഴില്‍ സാധ്യത കൂടുതലുണ്ട്.

Scroll To Top