Wednesday December 07, 2016
Latest Updates

തിരിച്ച് വരവിനൊരുങ്ങി നോക്കിയ

തിരിച്ച് വരവിനൊരുങ്ങി നോക്കിയ

നോക്കിയ യുഗം അവസാനിച്ചെന്ന് കരുതിയവര്‍ക്കൊരു സന്തോഷ വാര്‍ത്ത, പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ആഗോളതലത്തില്‍ തിരിച്ച് വരവിനൊരുങ്ങുന്നു. പുതിയതായി തുടങ്ങിയ ഫീനിഷ് കമ്പനിയുമായി സഹകരിച്ചാണ് മൊബൈല്‍ഫോണുകളും ടാബ്ലറ്റുകളും പുറത്തിറക്കുക. എച്ച്.എം.ഡി ഗ്ലോബല്‍ ലിമിറ്റഡുമായി ചേര്‍ന്ന പത്ത് വര്‍ഷത്തേക്കാണ് നോക്കിയ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.

1998 മുതല്‍ 2011 വരെ ഏറ്റവും മുന്തിയ ബ്രാന്‍ഡായിരുന്ന നോക്കിയക്ക് സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങിന്റെ കടന്ന് വരവോടെ വിപണി നഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു.പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നിന്നും നോക്കിയ എന്ന പേര് തന്നെ ഇല്ലാതായി.2014 ല്‍ നോക്കിയയുടെ ചില ഉത്പന്നങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ലൂമിയ ഫോണുകളും പ്രതീക്ഷിച്ച വിജയം കണ്ടില്ല. പുതിയതായി പുറത്തിറക്കുന്ന ഫോണുകള്‍ ആന്‍ഡ്രോയിഡ് ബേസിഡ് ആയിരിക്കും.

തിരിച്ച് വരവിന്റെ ഭാഗമായി എച്ച്.എം.ഡി ഗ്ലോബലും തായ്‌വാന്‍ കമ്പനിയായ ഫോക്‌സോണ്‍ ടെക്‌നോളജിയുടെ എഫ്.ഐ.എച്ച്.മൊബൈലും ചേര്‍ന്ന് മൈക്രോസോഫ്റ്റില്‍ നിന്നും ഫീച്ചര്‍ഫോണ്‍ ബിസിനസ്സ് 310.5 മില്യണ്‍ യൂറോക്ക് തിരിച്ച് പിടിയ്ക്കുകയും ചെയ്യും..

Scroll To Top