Tuesday December 06, 2016
Latest Updates

നോക്കിയാ ചെന്നൈ പ്ലാന്റ് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയേക്കും

നോക്കിയാ ചെന്നൈ പ്ലാന്റ് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയേക്കും

ചെന്നൈ: നോക്കിയയുടെ ചെന്നൈയിലെ പ്ലാന്റ് വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയേക്കും. എന്നാല്‍ വിറ്റു കിട്ടുന്ന പണം എസ്‌ക്രോ അക്കൗണ്ടില്‍ സൂക്ഷിക്കണം. നിലവിലെ 21,000 കോടി രൂപയുടെ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷമെ നോക്കിയക്ക് പണം ഉപയോഗിക്കാന്‍ സാധിക്കു. രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ പണം കൈവശം വെയ്ക്കുന്നതിനെയാണ് എസ്‌ക്രോ അക്കൗണ്ട് എന്ന് പറയുന്നത്.

നോക്കിയയുടെ വില്‍പ്പന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സും അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്ലാന്റ് വിറ്റ് പണം കൊണ്ടു പോകാന്‍ സിബിഡിറ്റിയും അനുവാദം നല്‍കിയിട്ടില്ല. എസ്‌ക്രോ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെന്നാണ് ഇവരുടെയും നിലപാട്.

മാര്‍ച്ച് മൂന്നിന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോക്കിയാ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചെക്കുമെന്ന സൂചന നല്‍കിയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെവന്യു, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പോളിസി പ്രമോഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി എന്നീ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് നോക്കിയായുടെ പ്ലാന്റ് വില്‍പ്പനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനലിനെ നിയമിച്ചിട്ടുണ്ട്. ഈ സമിതി സിബിഡിടിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആദായ നികുതി വകുപ്പ് നോക്കിയാ പ്ലാന്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയായിരുന്നു. നോക്കിയാ കേസിലെ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ ആറിനാണ്.

Scroll To Top