Saturday December 03, 2016
Latest Updates

ഇന്ത്യാക്കാരന്‍ കൈലാഷ് സത്യാര്‍ത്ഥിക്കും,മലാലയ്ക്കും സമാധാനത്തിനായുള്ള നോബല്‍ സമ്മാനം

ഇന്ത്യാക്കാരന്‍ കൈലാഷ് സത്യാര്‍ത്ഥിക്കും,മലാലയ്ക്കും സമാധാനത്തിനായുള്ള നോബല്‍ സമ്മാനം

സ്റ്റോക്ക്‌ഹോം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കുംതാലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പോരാടിയ പാക്കിസ്താന്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായ്ക്കും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് കൈലാഷിനെ നൊബേലിന് അര്‍ഹനാക്കിയിരിക്കുന്നത്. താലിബാനെതിരെ ശക്തമായ നിലപാടെടുക്കുകയും കുട്ടികളെ വിദ്യാഭ്യാസത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചതിനാണ് മലാലക്ക് നൊബേല്‍ നല്‍കിയിരിക്കുന്നത്.

ഡല്‍ഹി സ്വദേശിയായ കൈലാഷ് സത്യാര്‍ഥി ആഗോള തലത്തില്‍ അംഗീകരിച്ച ബാലാവകാശ പ്രവര്‍ത്തകനാണ്. 1990 മുതല്‍ ബാല വേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന തന്റെ സംഘടന വഴി 80,000ല്‍ അധികം കുട്ടികളെ ബാലവേലയില്‍ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കി സമൂഹത്തിലേക്ക് കൊണ്ടുവന്നു. ബാലവേലയില്‍ കുടുങ്ങിപ്പോയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ബാലവേലയ്‌ക്കെതിരെയുള്ള ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷനല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എജ്യുക്കേഷനുമായി (ഐസിസിഎല്‍ഇ) ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ആഗോള പ്രചരണത്തിലും അദ്ദേഹം പങ്കുകൊണ്ടു.

Scroll To Top