Friday December 09, 2016
Latest Updates

അടുത്ത തവണ ഭരണകക്ഷിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് നാലില്‍ മൂന്ന് വോട്ടര്‍മാര്‍, ഫിനഗേലും,എന്ട കെന്നിയും സര്‍വേകളില്‍ പിന്നോട്ട് 

അടുത്ത തവണ ഭരണകക്ഷിയ്ക്ക് വോട്ട് ചെയ്യില്ലെന്ന് നാലില്‍ മൂന്ന് വോട്ടര്‍മാര്‍, ഫിനഗേലും,എന്ട കെന്നിയും സര്‍വേകളില്‍ പിന്നോട്ട് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭരണകക്ഷിക്ക് ജനപിന്തുണ കുറയുന്നു.പ്രധാന ഭരണ കക്ഷിയായ ഫിനഗേലിനാണ് ജനപിന്തുണ കുത്തനെ ഇടിഞ്ഞത്.രാജ്യത്തെ നാലില്‍ ഒരാള്‍ മാത്രമേ നിലവിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തുന്നുള്ളൂ.

സണ്ടേ ഇന്‍ഡീപെന്‍ഡണ്ട് മില്‍വാര്‍ഡ് സര്‍വേയിലാണ് ഭരണകക്ഷിയുടെ ജനപിന്തുണ കുറഞ്ഞതായി വ്യക്തമായത്. 

അതേസമയം സിന്‍ ഫിനും ഫിനാഫാളും ജനപിന്തുണ വര്‍ധിപ്പിച്ചു. ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഫിനഗേലിന്റെ ജനപിന്തുണ 4 ശതമാനം കുറഞ്ഞു 24 ശതമാനമായി. ലേബറിന്റെ ജനപിന്തുണ 1 ശതമാനം കൂടി 7 ശതമാനമായി.രണ്ടു കക്ഷികളും കൂടിയാലും ഭൂരിപക്ഷം പിന്തുണ ലഭിക്കുകയില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. SINDOPOLL2

പ്രധാന പ്രതിപക്ഷ കക്ഷിയായ ഫിനാഫാള്‍ ജനപിന്തുണ 23 ശതമാനമായി മാറ്റമില്ലാതെ തുടരുന്നു.സിന്‍ ഫിന്റെ ജനപിന്തുണയിലും മാറ്റമില്ല. 21 ശതമാനം. സ്വതന്ത്രന്മാരും മറ്റുള്ളവരും ജനപിന്തുണയില്‍ കുതിച്ചു കയറുന്നു എന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്.പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം സ്വതന്ത്രര്‍ക്കായി വോട്ടു ചോരുന്നുണ്ട്.സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്നു പേരും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

ഫിനാഫാള്‍ നേതാവ് മൈക്കിള്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നു.പ്രധാനമന്ത്രി എന്ട കെന്നിയാണ് രണ്ടാമന്‍.

Scroll To Top