Friday December 02, 2016
Latest Updates

ക്ലെയറില്‍ ആഫ്രിക്കന്‍ ദമ്പതികള്‍ മരിച്ചത് പരസ്പ്പരം കുത്തേറ്റ് തന്നെയെന്ന് ഗാര്‍ഡ

ക്ലെയറില്‍ ആഫ്രിക്കന്‍ ദമ്പതികള്‍ മരിച്ചത് പരസ്പ്പരം കുത്തേറ്റ് തന്നെയെന്ന് ഗാര്‍ഡ

ക്ലയര്‍ : ക്ലെയറില്‍ ആഫ്രിക്കന്‍ ദമ്പതികള്‍ മരിച്ചത് പരസ്പ്പരം കുത്തേറ്റ് തന്നെയെന്ന് ഗാര്‍ഡ. ആംക്വിലിക്വ് (26), കൊര്‍നെലിയസ് ബില്ലിംഗ് (44) എന്നീ ദമ്പതികളാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരും ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടെയും കഴുത്തില്‍ ഒരോ കുത്ത് മാത്രമാണ് ഉണ്ടായിരുന്നു. ഈ മുറിവില്‍ നിന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. 

ശരീരത്തില്‍ ഒരു കുത്ത് മാത്രം കണ്ടെത്തിയിട്ടുള്ളൂ എന്നതിനാല്‍ മൂന്നാമതൊരാള്‍ ദമ്പതികളുടെ വാടക വീട്ടില്‍ കയറി ആക്രമിച്ചിരിക്കാനുള്ള സാധ്യത ഗാര്‍ഡ തള്ളിക്കളഞ്ഞു. കുത്തേറ്റ ബില്ലിംഗ് വൈകിട്ട് 7.30 ഓടെ തന്റെ ഒരു കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടുകയും റോഡില്‍ ബോധരഹിതയായി വീണു മരിക്കുകയുമാണുണ്ടായത്.രക്ഷാപ്രവര്‍ത്തകരും ഗാര്‍ഡയും വന്നപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് ഓടിപ്പോയി.

കുട്ടിയെ പിന്തുടര്‍ന്നെത്തിയവര്‍ ആംക്വിലിക്വ് കഴുത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കത്തിയും പിടിച്ച് ബില്ലിംഗ് വീടിന്റെ സ്റ്റെയറില്‍ നില്‍ക്കുന്നതാണ് കണ്ടത്.ഇതേതുടര്‍ന്ന് ഇയാളോട് ആയുധം താഴെ ഇടാന്‍ സ്ഥലത്തുണ്ടായിരുന്ന ഗാര്‍ഡ ആവശ്യപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു.ഓടിയെത്തിയ ഗാര്‍ഡയോട് ഏതാനം വാക്കുകള്‍ സംസാരിച്ച ഇയാള്‍ക്ക് ഉടന്‍ ബോധം മറയുകയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു,. 

വ്യാഴാഴ്ച രാവിലെ പാതോളജി വിദഗ്ദര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ ലിമെറിക്ക് റീജണല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്.ഇവര്‍ ഇപ്പോള്‍ സമീപത്തുള്ള ആഫ്രിക്കന്‍ വംശജരായ കുടുംബങ്ങളുടെ സംരക്ഷണത്തിലാണ്. സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ദമ്പതികളുടെ മരണത്തിലേക്ക് നയിച്ചതെന്നണ് സൂചന. ബില്ലിംഗ് ക്രിസ്തുമസിന് കുട്ടികളുമായി ആഫ്രിക്കയിലേക്ക് മടങ്ങി പോകാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്.ഇന്ന് പോസ്റ്റ് മോര്‍ട്ടം നടക്കും.

സമീപവാസികള്‍ എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന യുവതിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ക്ലയര്‍ നിവാസികള്‍.തീരെ ദരിദ്രാവസ്ഥയിലായിരുന്ന കുടുംബത്തെ ഭക്ഷ്യവസ്തുക്കളും,അവശ്യ സാധനങ്ങളും നല്‍കി എല്ലാ ദിവസവും തന്നെ സമീപ വാസികള്‍ സഹായിച്ചിരുന്നു.ആഫ്രിക്കയില്‍ ഒരു ഫാമിലെ ജോലിക്കാരിയായിരുന്ന ആംക്വിലിക്വ് അവിടെ വീണ്ടും ജോലി ശരിയാക്കി ക്രിസ്തുമസിന് തിരികെ പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്.ക്രിസ്തുമസിന് താന്‍ നാട്ടിലേയ്ക്ക് വരുന്നുണ്ടെന്ന് ആഫ്രിക്കയില്‍ താമസിക്കുന്ന അമ്മയോട് ആംക്വിലിക്വ് പറയുകയും ചെയ്തിരുന്നു 

Scroll To Top