Friday December 09, 2016
Latest Updates

കുട്ടികളുടെ പരിചരണത്തിന് ടാക്‌സ് ക്രഡിറ്റ് വേണ്ടെന്ന് ഡയല്‍ സമിതി,പരിചരണകേന്ദ്രങ്ങള്‍ക്ക് സബ്‌സിഡി നേരിട്ട് നല്കാന്‍ നിര്‍ദേശം

കുട്ടികളുടെ പരിചരണത്തിന് ടാക്‌സ് ക്രഡിറ്റ് വേണ്ടെന്ന് ഡയല്‍ സമിതി,പരിചരണകേന്ദ്രങ്ങള്‍ക്ക് സബ്‌സിഡി നേരിട്ട് നല്കാന്‍ നിര്‍ദേശം

ഡബ്ലിന്‍ :കുട്ടികള്‍ക്കുള്ള ടാക്‌സ് ക്രെഡിറ്റ് പദ്ധതി ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നു റിപ്പോര്‍ട്ട്.കുട്ടികള്‍ക്കായി രൂപീകരിച്ച ഡയല്‍ കമ്മിറ്റിയുടേതാണു നിഗമനം. സമാന സംവിധാനം രൂപീകരിച്ച മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിപ്രായം.കുട്ടികളുടെ പരിചരണത്തിനുള്ള ചെലവുകള്‍ കുറയ്ക്കുന്നതിനു ടാക്‌സ് ക്രെഡിറ്റ് സഹായിക്കുമെന്ന് ചില പൊതു ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ശിശു പരിചരണത്തിന്റെ ഗുണമേന്മയില്‍ യാതൊരു മാറ്റവുമുണ്ടാകാതെ ചെലവുകള്‍ വര്‍ധിക്കാനേ ഇതു സഹായിക്കൂ എന്നു കുട്ടികളുടേയും യുവാക്കളുടേയും സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സ്ര്‌ടോങ് സംഘടനയിലെ സിയാറിന്‍ ഡെ ബ്യൂസ് പറഞ്ഞു.അടുത്ത ബജറ്റില്‍ ചൈല്‍ഡ് കെയര്‍ ടാക്‌സ് ക്രഡിറ്റ്  ഏര്‍പ്പെടുത്തുമെന്ന് സൂചനകള്‍ നിലവിലുണ്ട്

2000ല്‍ നെതര്‍ലന്‍ഡിലും ഓസ്‌ട്രേലിയയിലും ചൈല്‍ഡ്‌കൈയര്‍ ടാക്‌സ് ക്രെഡിറ്റ് സംവിധാനം നടപ്പാക്കിയതാണ്. എന്നാല്‍, സാമ്പത്തിക ബാധ്യതയായിരുന്നു ഫലം. പദ്ധതി മാതാപിതാക്കള്‍ക്കു തിരിച്ചടിയാകുന്ന സ്ഥിതിയായി. ചൈല്‍ഡ് കെയര്‍ ടാക്‌സില്‍ കിഴിവുപ്രഖ്യാപിച്ചിട്ടുപോലും ഓസ്‌ട്രേലിയയില്‍ ശിശു പരിചരണ ചെലവുകള്‍ 1999 മുതലുള്ള 11 വര്‍ഷം ഇരട്ടിയാവുകയായിരുന്നെന്നും സ്റ്റാര്‍ട്ട് സ്ര്‌ടോങ് ചൂണ്ടിക്കാട്ടി.

കുട്ടികളുടെ പരിചരണത്തിനുവേണ്ടി പ്രതിഫലമായി മാതാപിതാക്കള്‍ നല്‍കേണ്ട തുകയ്ക്കു സബ്‌സിഡി ഏര്‍പ്പെടുത്തുകയും ഈ തുക പരിചരണത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യുകയാണ് ഏറ്റവുംഅഭികാമ്യം.

50000 ഓളം കൗമാരക്കാര്‍ മാതാപിതാക്കളല്ലാത്തവരുടെ പരിചരണത്തിലാണു കഴിയുന്നത്. ഇതിനു നിയന്ത്രണം കൊണ്ടുവരണം.ഒഇസിഡി രാജ്യങ്ങളില്‍ അയര്‍ലന്‍ഡാണ് ശിശുപരിചരണത്തിന് ഏറ്റവും കുറവു തുക നീക്കിവയ്ക്കുന്നത്. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ നാലു 0.4 ശതമാനം മാത്രമാണ് ഈ വിഭാഗത്തിലേക്കു വകയിരുത്തുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇത് 0.7ഉം അതിന്റെ ഇരട്ടിയുമൊക്കെയാണെന്നും ദേശീയ വനിതാ കൗണ്‍സില്‍ അംഗം ഒര്‍ല ഒ കൊണ്ണര്‍ പറഞ്ഞു. ഡെന്മാര്‍ക്കില്‍ പ്രതിമാസം 422 യൂറോയാണു ശിശു പരിചരണത്തിനുവേണ്ടി മാതാപിതാക്കള്‍ മാറ്റിവയ്ക്കുന്നത്. എന്നാല്‍ അയലര്‍ലന്‍ഡില്‍ ഈ ചെലവ് ഏറെ കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Scroll To Top