Sunday December 04, 2016
Latest Updates

ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനായി ഫിയന്ന ഫാളിനെ പിന്തുണയ്ക്കില്ലെന്ന് കെന്നി:രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് ?

ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനായി ഫിയന്ന ഫാളിനെ പിന്തുണയ്ക്കില്ലെന്ന് കെന്നി:രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് ?

ഡബ്ലിന്‍: ഫിയന്ന ഫാളിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തെ ഫിന്‍ ഗേല്‍ പിന്തുണയ്ക്കില്ലെന്ന് ഫിന്‍ ഗേല്‍ നേതാവും കാവല്‍ പ്രധാനമന്ത്രിയുമായ എന്‍ഡ കെന്നി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയ്ക്ക് ഫിന്‍ ഗേലിന് മന്തിസഭ രൂപീകരിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായി ബുധനാഴ്ച ചര്‍ച്ച നടത്തും എന്നു പറഞ്ഞ കെന്നി, തങ്ങള്‍ സ്വതന്ത്രരുമായും മറ്റ് ചെറു പാര്‍ട്ടികളുമായും കഴിഞ്ഞ അഞ്ചു ദിവസമായി യോജിപ്പിലെത്താന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.

മാര്‍ട്ടിനുമായി വ്യാഴാഴ്ച രാത്രി കെന്നി ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് വാര്‍ത്താവൃത്തങ്ങള്‍ പറയുന്നത്. സ്വതന്ത്രരുമായുള്ള ചര്‍ച്ച അവസാനിച്ച ശേഷം മാത്രമേ തങ്ങളുമായി ചര്‍ച്ചയാകാവൂ എന്ന് മാര്‍ട്ടിന്‍ കെന്നിയോട് പറഞ്ഞതായും അറിയുന്നു.

ഏകപക്ഷീയമായി ഫിനഗേലിനെ പിന്തുണയ്ക്കാന്‍ മൈക്കില്‍ മാര്‍ട്ടിനും ഫിയനാ ഫാളും തയാറാവില്ലെന്ന് ഇപ്പോള്‍ ലഭിക്കുന്ന സൂചന.അതുകൊണ്ട് തന്നെ രാജ്യം തിരഞ്ഞെടുപ്പിലേയ്ക്ക് വീണ്ടും നീങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോഴുള്ളത്

Scroll To Top