Saturday December 03, 2016
Latest Updates

താമസിക്കുന്ന വീടിന്റെ വാടക നല്‍കാന്‍ പണമില്ലെന്ന് പ്രിയങ്ക ഗാന്ധി

താമസിക്കുന്ന വീടിന്റെ വാടക നല്‍കാന്‍ പണമില്ലെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: താന്‍ താമസിക്കുന്ന വീടിന്റെ വാടക നല്‍കാന്‍ പണമില്ലെന്ന് പ്രിയങ്ക ഗാന്ധി. 53,421 രൂപയാണ് വാടക അടക്കേണ്ടത്. അരലക്ഷം രൂപ വലിയ തുകയാണ് അത് തനിക്ക് അടച്ചു തീര്‍ക്കാന്‍ കഴിയില്ല. താന്‍ താമസിക്കുന്ന 2765 ചതുരശ്ര അടി വീടിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. വളരെ ചുരുങ്ങിയ സ്ഥലം മാത്രമെ താനും തന്റെ കുടുംബവും ഉപയോഗിക്കുന്നുള്ളുവെന്നാണ് പ്രിയങ്കയുടെ പക്ഷം.
പ്രിയങ്ക ഗാന്ധി ഇപ്പോള്‍ താമസിക്കുന്നത് സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വസതിയിലാണ്. വാടക തുക തന്റെ സാമ്പത്തിക ശേഷിയില്‍ ഒതുങ്ങുന്നതല്ലെന്ന് കാട്ടി പ്രിയങ്ക 2002 മെയ് ഏഴില്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പഴയ വാടക തുകയായ 28,451 രൂപ മാത്രമേ അടക്കാനാവു വര്‍ധിപ്പിച്ച തുക വളരെ അധികമാണെന്നും പ്രിയങ്ക സര്‍ക്കാരിനെ അറിയിച്ചു.
പ്രിയങ്കയ്ക്ക് 2004 വരെ 3.76 ലക്ഷം രൂപയോളം പഴയ വാടക തുക കുടിശ്ശിക ഇനത്തില്‍ അടക്കാനുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നിന്നും സ്‌പെഷ്യല്‍ ലൈസന്‍സ് ഫീ വാങ്ങുന്നുണ്ടെന്നും. 2003ല്‍ 8,888 രൂപയായി പ്രിയങ്കയുടെ വാടക കുറച്ചിരുന്നു. സര്‍ക്കാര്‍ നയപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് വാസസ്ഥലം നല്‍കിയതെന്നും വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയിരുന്നു. പ്രിയങ്കയെ ലോധി എസ്‌റ്റേറ്റില്‍ 1997ല്‍ എസ്.പി.ജി നിര്‍ദേശ പ്രകാരമാണ് താമസിപ്പിച്ചിരിക്കുന്നത്

Scroll To Top