Saturday December 03, 2016
Latest Updates

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി വ്യോമയാന മന്ത്രാലയം റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി വ്യോമയാന മന്ത്രാലയം റദ്ദാക്കി

വിവാദമായ ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. വിമാനത്താവളത്തിന്റെ നിര്‍മാണചുമതലയുള്ള കെ.ജി.എസ് ഗ്രൂപ്പിനെ മന്ത്രാലയം ഇക്കാര്യം അറിയിക്കുകയും ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരത്തെ വിമാനത്താവളത്തിനുള്ള അംഗീകാരം അസാധുവാക്കിയിരുന്നു. ഇതോടെ ആറന്‍മുള വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാറിനോ കെ.ജി.എസ് ഗ്രൂപ്പിനോ മുന്നോട്ടു പോകാനാകില്ലെന്ന് ഏറെ കുറെ ഉറപ്പായി.

വിമാനത്താവളത്തിനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ ഒരാഴ്ച മുമ്പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. പദ്ധതിയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആറന്‍മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തേ തന്നെ റദ്ദാക്കിയതാണ്. ഇത് സുപ്രീംകോടതി പിന്നീട് ശരിവക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം വിമാനത്താവളത്തിനു നല്‍കിയ അംഗീകാരം പിന്‍വലിച്ചത്. ഇതോടെ പദ്ധതിക്ക് വ്യോമയാന മന്ത്രാലത്തിന്റെ അനുമതി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

 

Scroll To Top