Tuesday December 06, 2016
Latest Updates

കാത്തിരിക്കേണ്ട! ഐറിഷ് വാട്ടര്‍ ബില്‍ അടച്ചവര്‍ക്ക് പണം തിരിച്ചു കിട്ടില്ല

കാത്തിരിക്കേണ്ട! ഐറിഷ് വാട്ടര്‍ ബില്‍ അടച്ചവര്‍ക്ക് പണം തിരിച്ചു കിട്ടില്ല

ഡബ്ലിന്‍:ഒരു വര്ഷം മുമ്പ് ഐറിഷ് വാട്ടര്‍ ബില്‍ അടച്ചവര്‍ക്ക് പണം തിരികെ ലഭിക്കില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്.. വാട്ടര്‍ ചാര്‍ജ്ജിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പുതിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.അതേസമയം ഇനിമുതല്‍ അസാധാരണ അളവില്‍ വെള്ളമുപയോഗിക്കുന്നവര്‍ മാത്രം വാട്ടര്‍ ചാര്‍ജ്ജ് അടച്ചാല്‍ മതിയെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂന്നു തവണയോളം പൊതുജനങ്ങള്‍ അടച്ച പണം,വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചതിനെ തുടര്‍ന്ന് തിരികെ നല്‍കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

വാട്ടര്‍ ചാര്‍ജ്ജ് അടയ്ക്കുക എന്നത് നിയമപരമായി ആവശ്യമായിരുന്ന സമയത്തു വാട്ടര്‍ ബില്‍ അടച്ചവര്‍ അത് നിയമപരമായി അടച്ചു തന്നെയാണ് എന്നാണ് (ഇന്ന് അതിന്റെ ആവശ്യമില്ല) മന്ത്രി സിമോണ്‍ കൊവേനിയുടെയും അഭിപ്രായം.ഇതുവരെ വാട്ടര്‍ ചാര്‍ജ്ജ് അടയ്ക്കാത്തവര്‍ ആ തുകയ്ക്ക് കടക്കാരാണെന്നാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമിതിയുടെ പുതിയ നിര്‍ദ്ദേശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. സമിതിയുടെ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റ് പ്രത്യേക കമ്മറ്റി പരിഗണിക്കും. 2017 മാര്‍ച്ച് വരെയാണ് ഈ കമ്മറ്റിയുടെ കാലാവധി.

Scroll To Top