Wednesday February 22, 2017
Latest Updates

സ്വന്തം സ്ഥലത്ത് പാവങ്ങള്‍ക്കായി വീട് നിര്‍മ്മിക്കാനുള്ള ഡബ്ലിന്‍കാരന്റെ പ്രവൃത്തിക്ക് അധികൃതരുടെ വിലക്ക്

സ്വന്തം സ്ഥലത്ത് പാവങ്ങള്‍ക്കായി വീട് നിര്‍മ്മിക്കാനുള്ള ഡബ്ലിന്‍കാരന്റെ പ്രവൃത്തിക്ക് അധികൃതരുടെ വിലക്ക്

ഡബ്ലിന്‍:സ്വന്തം സ്ഥലത്ത് പാവങ്ങള്‍ക്കായി വീടു നിര്‍മ്മിച്ചു നല്‍കാനുള്ള ഡബ്ലിന്‍ ബിസിനസുകാരന്റെ അപേക്ഷ അധികൃതര്‍ നിരസിച്ചു. ഹരോള്‍ഡ് ക്രോസിലെ ബിസിനസുകാരനും ഭൂവുടമുമായ പോള്‍ ഹോവാര്‍ഡിന്റെ അപേക്ഷയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ആന്‍ ബോര്‍ഡ് പ്ലാനലയും നിരസിച്ചത്. ഇതെത്തുടര്‍ന്ന് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഹോവാര്‍ഡ്.

രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ തനിക്ക് കഴിയില്ലെങ്കിലും, തന്നാലാകുന്ന സഹായം ചെയ്യാനായിരുന്നു തന്റെ തീരുമാനമെന്ന് ഹോവാര്‍ഡ് പറഞ്ഞു. സ്ഥലത്ത് രണ്ട് വീടുകള്‍ നിര്‍മ്മിച്ച് ഒന്ന് തന്റെ മകനും, ഒന്ന് വീടില്ലാത്തവര്‍ക്കും നല്‍കാനായിരുന്നു പദ്ധതി. 200ഓളം പേര്‍ ഒപ്പുവച്ച ഒരു പെറ്റിഷന്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹോവാര്‍ഡിന്റെ അടുത്ത നീക്കം.

ഡ്രെയിനേജ്, പാര്‍ക്കിങ്, ട്രാഫിക് പ്രശ്നങ്ങളുണ്ടാകുമെന്നും, ഡിസൈനില്‍ പോരായ്മ സംഭവിക്കുമെന്നും മറ്റും കാരണം നിരത്തി സ്ഥലത്തെ മറ്റ് വീട്ടുകാര്‍ സിറ്റി കൗണ്‍സിലിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അപേക്ഷ നിരസിക്കപ്പെട്ടത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top