Saturday December 03, 2016
Latest Updates

വിദേശ ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടില്‍ യൂ സ്റ്റിക്കര്‍ പതിക്കുന്ന രീതി ഇനിയില്ല:ഓ സി ഐ കാര്‍ഡ് പരിഷ്‌കരിച്ചു 

വിദേശ ഇന്ത്യാക്കാരുടെ പാസ്‌പോര്‍ട്ടില്‍ യൂ സ്റ്റിക്കര്‍ പതിക്കുന്ന രീതി ഇനിയില്ല:ഓ സി ഐ കാര്‍ഡ് പരിഷ്‌കരിച്ചു 

ഡബ്ലിന്‍:വിദേശ ഇന്ത്യാക്കാരുടെ പാസ് പോര്‍ട്ടില്‍ യു (യൂണിവേഴ്‌സല്‍ )സ്റ്റിക്കര്‍ പതിപ്പിച്ച് നല്‍കുന്ന രീതി ഇന്ത്യാ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതിന് പകരം ഇനി മുതല്‍ ഓ സി ഐ കാര്‍ഡില്‍ വിസാ വാലിഡിറ്റി (ലൈഫ് ലോങ്ങ് )എന്ന് പ്രിന്റ് ചെയ്തു ചേര്‍ക്കും . 

ഓ സി ഐ കാര്‍ഡും പി ഐ ഓ കാര്‍ഡും ഒന്നാക്കിയപ്പോള്‍ അതിനെ ആജീവനാന്ത വിസയാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും ഓ.സി.ഐ. കാര്‍ഡും (പുതിയ ഐ ഓ സി കാര്‍ഡ് )അതോടൊപ്പം പൌരത്വമുള്ള രാജ്യത്തുനിന്നും ലഭിച്ച പാസ്‌പോര്‍ട്ടില്‍ ‘യു’ വിസാ സ്റ്റിക്കറും ഉണ്ടായിരുന്നെങ്കില്‍ മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കുമായിരുന്നുള്ളൂ . പഴയ പാസ്‌പോര്‍ട്ടിലാണ് ‘യു’ വിസാ സ്റ്റിക്കര്‍ എങ്കില്‍ പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും ഓ.സി.ഐ. കാര്‍ഡും എല്ലാമായിട്ടു വേണമായിരുന്നു യാത്ര ചെയ്യുവാന്‍ .

കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഓ.സി.ഐ. കാര്‍ഡ് എന്നാല്‍ ആജീവനാന്ത വിസ എന്നായി മാറും.യൂ സ്റ്റിക്കര്‍ പൂര്‍ണ്ണമായും ഒഴിവാക്കി.

ഓ സി ഐ കാര്‍ഡ് ഉള്ളവരാണെങ്കില്‍ യൂ സ്റ്റിക്കര്‍ പതിച്ച വിദേശ പാസ്‌പോര്‍ട്ട്, വിമാനത്താവള പരിശോധനയില്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.ഈ വിവരം ഇന്ത്യയിലെ എല്ലാ വിമാനതാവളങ്ങളിലെയും ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. 

Scroll To Top