Wednesday January 24, 2018
Latest Updates

ഐറിഷ് വാട്ടര്‍ ,ബില്ലുകള്‍ അയയ്ക്കുന്നത് നിര്‍ത്തി

ഐറിഷ് വാട്ടര്‍ ,ബില്ലുകള്‍ അയയ്ക്കുന്നത് നിര്‍ത്തി

ഡബ്ലിന്‍;വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഈ മാസം മുതല്‍ ജനങ്ങള്‍ക്ക് വാട്ടര്‍ ബില്‍ അയയ്‌ക്കേണ്ടതില്ലെന്ന് ഐറിഷ് വാട്ടറിന്റെ തീരുമാനം. വിദഗ്ദ്ധ സമിതി പ്രശ്‌നത്തെ പറ്റി പഠിച്ച് തീരുമാനമെടുക്കും വരെ ചാര്‍ജ്ജ് നിര്‍ത്തലാക്കാനാണ് തീരുമാനം. അതേസമയം ബില്‍ ലഭിച്ചിട്ടും ഇതുവരെ അടയ്ക്കാതിരുന്നവര്‍ക്ക് അടുത്ത മാര്‍ച്ച് വരെ വെള്ളം ലഭിക്കും.

ബില്‍ അടച്ചവരെയും അടയ്ക്കാത്തവരെയും തുല്യരായി പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതിനാല്‍ ഒന്നുകില്‍ ബില്‍ അടച്ചവര്‍ക്ക് പണം തിരികെ നല്‍കുകയോ, അടയ്ക്കാത്തവരില്‍ നിന്ന് അത് ഈടാക്കുകയോ ചെയ്യും. ബില്‍ ലഭിച്ചവര്‍ പമം അടയ്ക്കുക തന്നെ വേണം എന്നാണ് ഐറിഷ് വാട്ടറിന്റെ നിലപാട്.

2015ല്‍ 64% പേര്‍ (975,000 പേര്‍) വാട്ടര്‍ ബില്‍ അടച്ചിട്ടുണ്ടെന്നാണ് ഐറിഷ് വാട്ടരിന്‍രെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് 144 മില്ല്യണ്‍ യൂറോയോളം വരും.

അയര്‍ലണ്ടില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കിയത് പക്ഷേ യൂറോപ്യന്‍ യൂണിയന് അസ്വസ്ഥതയുളവാക്കുന്ന നീക്കമാണ്. വാട്ടര്‍ ചാര്‍ജ്ജ് ഈടാക്കണമെന്നത് യൂണിയന്‍ പൊതുവില്‍ അംഗീകരിച്ച കാര്യമാണെന്നും, അയര്‍ലണ്ടിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നുമാണ് യൂണിയന്റെ പക്ഷം.

.

Scroll To Top