Friday December 09, 2016
Latest Updates

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ഈമന്‍ ഗില്‍മോര്‍

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ഈമന്‍ ഗില്‍മോര്‍

ഡബ്ലിന്‍ :അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ഈമന്‍ ഗില്‍മോര്‍. അടുത്ത തിരഞ്ഞെടുപ്പില്‍ തനിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി നേതാവ് ജോണ്‍ ബര്‍ട്ടനെ അറിയിച്ചതായി ഈമന്‍ ഗില്‍മോര്‍ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ലേബര്‍ പര്‍ട്ടിയുടെ ഭാഗമായി കഴിഞ്ഞ 30 വര്‍ഷകാലം ഡണ്‍ലേരി മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നു. മണ്ഡലത്തിലെ എല്ലാ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും തീരുമാനം അറിയിക്കുന്നു. തനിക്ക് ഇത്ര നാളും നല്‍കി വന്ന എല്ലാ തരം പിന്തുണക്കും സ്‌നേഹത്തിനും എല്ലാവരോടും നന്ദിയുണ്ട്. ലേബര്‍ പാര്‍ട്ടിയിലേയും, കൂടാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും തന്റെ പാര്‍ലമെന്ററി സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ട്. അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

എല്ലാറ്റിനും പുറമെ, തന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന ഭാര്യ കരോള്‍, മക്കളായ ഗ്രെന്‍, ഓസിന്‍, സീന്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി പറഞ്ഞ ഗില്‍മോര്‍, മറ്റു ബന്ധുക്കളോടും സുഹൃത്തുക്കളോടും അവരുടെ സ്‌നേഹത്തിന് കടപ്പാട് രേഖപ്പെടുത്തി.

ലേബര്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നു പറഞ്ഞ മുന്‍ ഉപപ്രധാന മന്ത്രി കൂടിയായ ഗില്‍മോര്‍ പൊതുപ്രവര്‍ത്തനം തുടരുമെന്നും വ്യക്തമാക്കി.


Scroll To Top