Thursday December 08, 2016
Latest Updates

ഗ്രീസ് യൂറോപ്പിനെ തള്ളി പറയുന്നു ,റഫറണ്ടത്തില്‍ നോ പക്ഷത്തിന് വന്‍ ലീഡ് 

ഗ്രീസ് യൂറോപ്പിനെ തള്ളി പറയുന്നു ,റഫറണ്ടത്തില്‍ നോ പക്ഷത്തിന് വന്‍ ലീഡ് 

ആതന്‍സ്:ഗ്രീസ് യൂറോപ്പിനെ തള്ളി കളയുന്നു എന്ന വ്യക്തമായ സൂചനകളോടെ ഗ്രീസില്‍ ജനഹിത പരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.91  ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ 61 ശതമാനം വോട്ടുകള്‍ നോ പക്ഷം നേടി.മുഴുവന്‍ വോട്ടുകളും എണ്ണികഴിയുമ്പോള്‍ നോ പക്ഷത്തിന് വിജയം ഉറപ്പാകും വിധമാണ് കൌണ്ടിഗ് പുരോഗമിക്കുന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോപ്യന്‍ കമ്മിഷനും ഐഎംഎഫും ജൂണ്‍ 25 ന് അവതരിപ്പിച്ച സമഗ്രശുപാര്‍ശകള്‍ സ്വീകരിക്കണോ? എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ചത്.യൂറോപ്യന്‍ നിലപാട് തള്ളിക്കളയാന്‍ ജനം ഉത്തരം നല്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 

എന്നാല്‍ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ട എന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിന് മുന്‍തൂക്കം കിട്ടിയതോടെ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്താകും എന്ന് ഉറപ്പായിരിക്കുകയാണ്.

സര്‍വേ ഫലം നോ എന്നായത് കൊണ്ട് ഗ്രീസിന്റെ പ്രതിസന്ധി ആ രാജ്യത്തു മാത്രം ഒതുങ്ങുന്നതായിരിക്കില്ല. ഏകീകൃത കറന്‍സിയായ യൂറോയ്ക്ക് ഏല്‍ക്കുന്ന തിരിച്ചടി യൂറോപ്യന്‍ യൂണിയനെ മൊത്തത്തില്‍ ബാധിക്കും. ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലേക്കും പ്രതിസന്ധി വ്യാപിക്കും. ഗ്രീസ് പാപ്പരായാല്‍ യൂറോയുടെ കെട്ടുറപ്പ് നഷ്ടപ്പെടും. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയെയും സ്വാധീനിക്കും. ഗ്രീസ് പ്രതിസന്ധി മൂലം 35,000 കോടി ഡോളറിന്റെ (ഏകദേശം 22,05,000 കോടി രൂപ) ബാധ്യതയാവും നേരിടേണ്ടിവരിക. ഇത് യൂറോപ്യന്‍ യൂണിയനെ മാത്രമല്ല, അമേരിക്കന്‍ സമ്പദ് ഘടനയെയും ബാധിക്കും. 

Scroll To Top