Saturday December 03, 2016
Latest Updates

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് കോണ്‍ഗ്രസുകാരെ രക്ഷിക്കാനല്ലെന്ന് ചെന്നിത്തല

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് കോണ്‍ഗ്രസുകാരെ രക്ഷിക്കാനല്ലെന്ന് ചെന്നിത്തല

മുന്‍ ചീഫ്‌സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച സംഭവത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഉത്തരവിറക്കിയത് മനപ്പൂര്‍വം ആരേയും രക്ഷിക്കാനല്ല. കേസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രായമായവര്‍ വരെ പ്രതികളായ സാഹചര്യത്തില്‍ മാനുഷിക പരിഗണന വച്ചാണ് കേസ് പിന്‍വലിച്ചത്. ആഭ്യന്തര വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. തുടര്‍നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പത്തനംതിട്ട സെഷന്‍സ് കോടതിയിലെ കെസിന്റെ വിചാരണ അന്തിമഘട്ടത്തിലത്തൈയപ്പോഴാണ് കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. 2002 മാര്‍ച്ച് 14നാണ് മലയാലപ്പുഴ അമ്പലത്തില്‍ വച്ച്, അന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന സി.പി. നായരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം വധിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നാരോപിച്ച് സി.പി. നായര്‍ സര്‍ക്കാറിനെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ആഭ്യന്തരവകുപ്പിനെ പഴിചാരി മുഖ്യമന്ത്രി കൈകഴുകി. ആഭ്യന്തരവകുപ്പാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

 

Scroll To Top