Thursday December 08, 2016
Latest Updates

പഴയ കാറുകള്‍ക്ക് ഇന്‍ഷുറന്‌സ് നല്‍കില്ലെന്ന സൂചനകളുമായി കമ്പനികള്‍ ,സര്‍ക്കാരിനും അനുകൂല ഭാവം 

പഴയ കാറുകള്‍ക്ക് ഇന്‍ഷുറന്‌സ് നല്‍കില്ലെന്ന സൂചനകളുമായി കമ്പനികള്‍ ,സര്‍ക്കാരിനും അനുകൂല ഭാവം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ ഇന്‍ഷുറന്‌സ് കമ്പനികള്‍ തയാറാക്കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ വാഹനയുടമകളെ വലയ്ക്കുന്നു.15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‌സ് പുതുക്കി നല്‍കേണ്ടതില്ലെന്ന നയവുമായി ഇന്‍ഷുറന്‌സ് കമ്പനികളായ അവിവയും അലൈന്‍സും രംഗത്തെത്തി.

മറ്റു കമ്പനികളും ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.ഇതോടെ 2005 ന് മുമ്പുള്ള വാഹനങ്ങളില്‍ ബഹുഭൂരിപക്ഷവും വാഹനവിപണിയില്‍ വീണ്ടും വില്പ്പനയ്ക്ക് എത്തപെടുമെന്ന് ഇത് സംബന്ധിച്ച് ഒരു വാഹനവ്യാപാര കമ്പനി നടത്തിയ പഠനത്തില്‍ പറയുന്നു.പുതിയ വാഹനങ്ങളുടെ വില്പ്പനയ്ക്കും ഇന്‍ഷുറന്‌സ് കമ്പനികളുടെ നിലപാട് സഹായകമാകും.

പത്തു വര്‍ഷത്തില്‍ അധികം പഴക്കമുള്ള കാറുകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ എന്‍ സി റ്റി എടുക്കണം എന്ന നിലവിലുള്ള നയപ്രകാരം അര്‍ഹത നേടിയാലും 2000 ത്തിന് മുമ്പ് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ റോഡില്‍ ഇറക്കാന്‍ ആവാത്ത സ്ഥിതിയാണ് ഉണ്ടാവുന്നത്.നല്ല കണ്ടീഷന്‍ ഉള്ള വാഹനങ്ങളായാലും വാഹനത്തിന് ഇന്‍ഷുറന്‌സ് നല്‍കില്ലെന്ന നിലപാട് അപലപനീയമാണെന്നാണ് വാഹന ഉടമകളുടെ അഭിപ്രായം 

സര്‍ക്കാരാവട്ടെ ഇന്‍ഷുറന്‌സ് കമ്പനികളുടെ നിര്‍ദേശത്തെ എതിര്‍ത്ത് ഇതേവരെ നിലപാടുകള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.കമ്പനികളുടെ നിലപാട് ദൌര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം കൂടുതല്‍ സുരക്ഷയ്ക്ക് ഇത്തരം നടപടികള്‍ ഉപകാരപ്രദമാവുമെന്നും ചര്‍ച്ചകള്‍ തുടരുമെന്നും വ്യക്തമാക്കി 

Scroll To Top