Tuesday January 16, 2018
Latest Updates

ഇന്ത്യന്‍ ഹെഡ് മസാജും യോഗയും പാടില്ലെന്ന് ഐറിഷ് കത്തോലിക്കാ വൈദികന്‍ 

ഇന്ത്യന്‍ ഹെഡ് മസാജും യോഗയും പാടില്ലെന്ന് ഐറിഷ് കത്തോലിക്കാ വൈദികന്‍ 

ലെറ്റര്‍കെന്നി :യോഗ പരിശീലനത്തിന് എതിരായി ലണ്ടന്‍ ഡെറിയിലെ കത്തോലിക്കാ പുരോഹിതന്‍ രംഗത്തെത്തി.യോഗ പരിശീലനം വിഗ്രഹാരാധനയാണെന്നാണ് പുരോഹിതറെ കണ്ടെത്തല്‍!.സാത്താന്‍ ആരാധനയുടെ ഭാഗമാണ് അതെന്നും ഐറിഷ് വൈദികന്‍ കൂട്ടി ചേര്‍ത്തു.

യോഗ മാത്രമല്ല ഇന്ത്യന്‍ ഹെഡ് മസാജിംഗും കുറ്റകരമായ സംഗതിയാണെന്നാണ് ഗ്ലെണ്ടാര്‍മോര്‍ട്ടിലെ ഇടവക വികാരിയുടെ കണ്ടെത്തല്‍.പോപ്പ് ഫ്രാന്‍സീസ് യോഗയെ എതിര്‍ക്കുന്നുണ്ടെന്നും യോഗാ ക്ലാസുകളിലൂടെ ആത്മീയ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കരുതെന്ന് പോപ്പ് പറഞ്ഞിട്ടുണ്ടെന്നും ഫാ.ഡോണാള്‍ഡ് കോണം ഡെറി ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

യോഗ പരിശീലിക്കുന്നവരില്‍ സാത്താന്റെ ദുഷ്ട്ടാരൂപി പ്രവേശിക്കുമെന്നും അന്യമതങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ഇത്തരം പരിശീലനങ്ങളുടെ കടന്നു കയറ്റം ശ്രദ്ധയോടെ തടയണമെന്നും വൈദീകന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.സത്യദൈവത്തില്‍നിന്നും വിശ്വാസികളെ അകറ്റി വ്യാജദൈവങ്ങളെ ആരാധിക്കുന്നതിലേക്ക് നയിക്കുകയെന്ന ലക്ഷ്യംവച്ചുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യനെത്തന്നെ ദൈവമായി ഉയര്‍ത്തുന്നതും, സാത്താനെയും പ്രകൃതിയെയും ആരാധനാമൂര്‍ത്തികളായി കണക്കാക്കുന്നതും ഈ കള്‍ട്ടുകളെ തിരിച്ചറിയാനുള്ള അടയാളമാണ് എന്നാണ് കത്തോലിക്കാ വൈദികന്റെ അഭിപ്രായം.

എന്നാല്‍ വൈദീകന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നവരാണ് ഇടവകക്കാരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മാത്രമല്ല 15 വര്‍ഷം മുമ്പേ യോഗ പരിശീലിക്കാന്‍ തുടങ്ങിയ നിരവധി പേരും ഇടവകയിലുണ്ട്.!

Scroll To Top