Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാരടക്കമുള്ള പൊതുജീവനക്കാരുടെ ശമ്പളഘടനയില്‍ ഇനി വര്‍ദ്ധനവ് സാധ്യമല്ലെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടിലെ നഴ്‌സുമാരടക്കമുള്ള പൊതുജീവനക്കാരുടെ ശമ്പളഘടനയില്‍ ഇനി വര്‍ദ്ധനവ് സാധ്യമല്ലെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍: മികച്ച ഉദ്യോഗസ്ഥരെ പൊതു മേഖലയില്‍ നിയമിക്കുന്നതില്‍ നിന്നും രാജ്യത്തെ പിന്നോട്ടു വലിക്കാന്‍ നിലവിലുള്ള ശമ്പളഘടനയ്ക്ക് കഴിയില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എക്‌സപെന്‍ഡിച്ചര്‍ ആല്‍ഡ് റിഫോം സെക്രട്ടറി ജനറല്‍ റോബര്‍ട്ട് വാറ്റ്.എങ്കിലും പൊതു മേഖലയുടെ ശമ്പളഘടനയില്‍ ലാന്‍ഡ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റ് പിന്തുടരാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പളം കുറവായതു കാരണം കൂടുതലായി നഴ്‌സുമാര്‍,അധ്യാപകര്‍,ഗാര്‍ഡ ഉദ്യോഗസ്ഥര്‍, എന്നിവരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് കെയ്‌റന്‍ മുള്‍വേ പറഞ്ഞതിനു പിന്നാലെയാണ് റോബര്‍ട്ട് വാറ്റിന്റെ പ്രതികരണം.നിലവിലുള്ള ശമ്പളവ്യവസ്ഥ തൃപ്തികരമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ലാന്‍ഡ്‌സ്ഡൗണ്‍ എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസുകാരുടെ ശമ്പളം 9 ശതമാനവും, ഗാര്‍ഡ ഉദ്യോഗസ്ഥാരുടേത് 8.5 ശതമാനവും, നഴ്‌സുമാരുടേത് 7.5 ശതമാനവും, ടീച്ചര്‍മാരുടേത് 7 ശതമാനവും വര്‍ദ്ധിപ്പിച്ചതായി കാണാമെന്നും വാറ്റ് കൂട്ടിച്ചേര്‍ത്തു. ഇനിയും ശമ്പളം ഉയര്‍ത്തുന്ന പക്ഷം ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2012ല്‍ പരിഷ്‌കരിച്ച ശമ്പളഘടന മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടീച്ചര്‍മാരുടെയും, നഴ്‌സുമാരുടെയും, ഗാര്‍ഡ ഉദ്യോഗസ്ഥരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന യൂണിയനുകളുടെ ആവശ്യം ശക്തമാണ്.

Scroll To Top