Saturday December 03, 2016
Latest Updates

ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര ഉടന്‍ പുനസ്ഥാപിക്കില്ലെന്ന് രാജീവ് ശുക്ല

ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര ഉടന്‍ പുനസ്ഥാപിക്കില്ലെന്ന് രാജീവ് ശുക്ല

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉലച്ചില്‍ തട്ടി ഏറെ കാലമായി മുടങ്ങി കിടന്നിരുന്ന ഇന്ത്യാപാകിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം ഉടന്‍ പുന:സ്ഥാപിക്കപ്പെട്ടേക്കില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള.

ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. ആദ്യപരമ്പര ഈവര്‍ഷം അവസാനം യു.എ.ഇയില്‍വച്ച് നടത്താമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പ് ചില വിഷയങ്ങളില്‍ കൂടി ധാരണയിലെത്തേണ്ടതുണ്ടെന്ന് ശുക്‌ള വ്യക്തമാക്കി. മൂന്നാമതൊരു വേദിയില്‍ മത്സരം നടത്തുന്നതിനോട് ബോര്‍ഡിന് വിയോജിപ്പുണ്ട്.

ക്രമപ്രകാരം ഇന്ത്യ പാകിസ്ഥാനിലാണ് കളിക്കേണ്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല. സര്‍ക്കാരിന്റെ അനുമതിക്കു ശേഷം മാത്രമേ പരമ്പര സാധ്യമാകുവെന്നും ബന്ധം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മത്സരം ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ പാക് ബോര്‍ഡ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍, ഇതിന് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശുക്‌ള വെളിപ്പെടുത്തി.

ഇന്ത്യപാക് ക്രിക്കറ്റ് പരമ്പര പുനസ്ഥാപിക്കുന്നതിനായി മേയ് 10നാണ് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയും തമ്മില്‍ ചര്‍ച്ച നടത്തിയത്.

 

Scroll To Top