Sunday December 11, 2016
Latest Updates

വാഹനങ്ങളുടെ എന്‍ സി ടി ടെസ്റ്റിന് യാതൊരു ഗ്യാരന്റിയുമില്ലെന്ന് ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്പനി

വാഹനങ്ങളുടെ എന്‍ സി ടി ടെസ്റ്റിന് യാതൊരു ഗ്യാരന്റിയുമില്ലെന്ന് ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്പനി

ഡബ്ലിന്‍:വാഹനങ്ങള്‍ക്ക് എന്‍ സി ടി ടെസ്റ്റ് നടത്തുന്നത് വാഹനം റോഡിലിറങ്ങാന്‍ പര്യാപ്തമാണ് എന്നുള്ള ഗ്യാരന്റി നല്‍കുകന്നതല്ലെന്ന് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്പനി. ഈ ടെസ്റ്റ് യൂറോപ്പില്‍ ഉള്ളവയില്‍ വച്ച് ഏറ്റവും മോശമായതാണെന്നും കമ്പനി സി.ഇ.ഒ മോയാ മര്‍ഡോക് പറഞ്ഞു.

എന്‍ സി ടി ടെസ്റ്റ് എന്നാല്‍ ഒരു പ്രത്യേക സമയത്ത് വാഹനത്തിനു വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കുക മാത്രമാണ്. അതിനപ്പുറം ടെസ്റ്റിന് യാതൊരു ഗ്യാരന്റിയുമില്ല, മര്‍ഡോക് പറഞ്ഞു.ചെക്ക് ചെയ്യുന്ന ആള്‍ക്ക് പുറമെ കാണുന്ന കാര്യങ്ങള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദാഹരണമായി കാര്യക്ഷമമല്ലാത്ത ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉള്ള വാഹനങ്ങള്‍ പോലും ടെസ്റ്റ് പാസായി എന്നു വരാം. മോശം റോഡുകളില്‍ക്കൂടിയുള്ള യാത്രകളില്‍ ടയറിനെയും റോഡിനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നതില്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്’.

2012ല്‍ കോര്‍ക്കില്‍ നടന്ന കാറപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.അപകടത്തിനു കാരണം ഉപയോഗക്ഷമമല്ലാത്ത ഷോക്ക് അബ്‌സോര്‍ബര്‍ ആയിരുന്നു എന്നാണ് ഗാര്‍ഡ പറയുന്നത്. പക്ഷേ ഈ കാര്‍, അപകടത്തിനും ഏഴു മാസം മുമ്പ് ടെസ്റ്റ് പാസായിരുന്നു.ഇത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടയിലാണ് പുതിയ അഭിപ്രായപ്രകടനവുമായി സര്‍ക്കാര്‍ കമ്പനി രംഗത്തെത്തിയത്

Scroll To Top