Monday April 24, 2017
Latest Updates

ഫിനഗേലിന്റെ കൂടെ ഭരണത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഫിയനാഫാള്‍:സഖ്യപ്രതീക്ഷകള്‍ തകര്‍ന്നു

ഫിനഗേലിന്റെ കൂടെ ഭരണത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഫിയനാഫാള്‍:സഖ്യപ്രതീക്ഷകള്‍ തകര്‍ന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൂട്ടുകക്ഷി ഭരണത്തിന് ഫിയന്ന ഫാളിനെ ക്ഷണിച്ച ഫിന്‍ ഗേല്‍ പാര്‍ട്ടി നേതാവ് എന്‍ഡ കെന്നിയുടെ അഭിപ്രായം പ്രായോഗികമല്ലെന്നു ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍.ഇന്ന് ഉച്ചകഴിഞ്ഞു ഇരു നേതാക്കളും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കൂടി കാഴ്ച നടത്തിയിരുന്നു.വെറും പത്തു മിനുട്ട് മാത്രം നീണ്ടു നിന്ന കൂടികാഴ്ച്ചയ്‌ക്കൊടുവില്‍ എന്‍ഡ കെന്നിയുടെ നിര്‍ദേശത്തോട് മൈക്കില്‍ മാര്‍ട്ടിന്‍ നേരിട്ട് തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

ഫിയനാഫാളും ഫിനഗേലും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നത് പൊതുജനതാത്പര്യത്തിന് എതിരാണ്.മൈക്കില്‍ മാര്‍ട്ടിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഫിയനാ ഫാളിന്റെ നിലപാട് തിടുക്കത്തില്‍ ഉള്ളതും,നിരാശാജനകവുമാണ് എന്നാണ് ഫിനഗേലിന്റെ പ്രതീകരണം.ചരിത്രപരമായി ഒരു തെറ്റാണ് ഇതെന്നും,ഫിയനാഫാള്‍ അവസരം നഷ്ട്ടപ്പെടുത്തുകയാണ് എന്നും ഫിനഗേല്‍ വക്താവ് അഭിപ്രായപ്പെട്ടു.

ഏതു വിധേനെയും അധികാരത്തില്‍ കടിച്ചു തൂങ്ങാനുള്ള ഫിനഗേലിന്റെ ആശയാണ് ഏതറ്റം വരേ താഴാനുമുള്ള അവസ്ഥയിലേയ്ക്ക് ഫിനഗേലിനെ എത്തിച്ചത് എന്നാണ് പൊതു അഭിപ്രായം.

ഫിയന്ന ഫാളിന്റെയോ ഫിന്‍ ഗേലിന്റെയോ നേതൃത്വത്തില്‍ ഒരു സഖ്യ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഫിനഗേല്‍ വീണ്ടും സ്വതന്ത്രരുടെ പിന്തുണ നേടാന്‍ ഒരുങ്ങുകയാണ്.അതും സാധ്യമായില്ലെങ്കില്‍ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകേണ്ടി വരും എന്ന സൂചനകളാണ് നിലവിലുള്ളത്.
വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നതാണ് ഫിനഗേലുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ അഭികാമ്യം എന്ന നിലപാടാണ് ഫിയനാ ഫാളിലെ 43 ടി ഡി മാരില്‍ 35 പേര്‍ക്കുമുള്ളത്.ഇതും മാര്‍ട്ടിന്റെ ഇന്നത്തെ തീരുമാനത്തിന് കാരണമായി.

Scroll To Top