Sunday December 11, 2016
Latest Updates

യാത്രക്കാരനെ ചുറ്റിച്ച ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ ടാക്സി ഡ്രൈവര്‍ക്ക് 250 യൂറോ പിഴ

യാത്രക്കാരനെ ചുറ്റിച്ച ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ ടാക്സി ഡ്രൈവര്‍ക്ക് 250 യൂറോ പിഴ

ഡബ്ലിന്‍:എളുപ്പവഴിക്കു പകരം വളഞ്ഞ വഴി തെരഞ്ഞെടുത്ത് അക്കൗണ്ടന്റായ യാത്രക്കാരനെ ചുറ്റിച്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവര്‍ക്ക് കോടതി 250 യൂറോ പിഴ ശിക്ഷ വിധിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും അക്കൗണ്ടന്റിന്റെ ബ്ലാക്ക്റോക്കിലേയ്ക്കുള്ള വീട്ടിലേയ്ക്ക് വളഞ്ഞ വഴിയുലൂടെ കൊണ്ടുപോയ ബാരി ബേണ്‍സി (42)നെയാണ് കോടതി ശിക്ഷിച്ചത്.

2015 മാര്‍ച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം. എളുപ്പവഴിയായ എം1ലൂടെ പോകുന്നതിനു പകരം ടാക്സി പോയത് വേറെ വഴിയിലൂടെ ആയിരുന്നു. ചാര്‍ജ്ജ് കൂടുതല്‍ നല്‍കേണ്ടിയും വന്നു. എം1 അടച്ചിരിക്കുകയാണ് എന്ന് കള്ളം പറഞ്ഞായിരുന്നു ബേണ്‍സ് യാത്രക്കാരനായ ജോണ്‍ കൊണ്‍റോയിയെ കബളിപ്പിച്ചത്. 35 യൂറോ നല്‍കുന്നതിനു പകരം ഈ വഴി വന്നതിന് 64.40 യൂറോ നല്‍കേണ്ടിയും വന്നു. ഇതിന്‍െ റസീപ്റ്റ് കോടതി തെളിവായി സ്വീകരിച്ചു.പിഴയ്ക്ക് പുറമെ കേസിലെ സാക്ഷിക്ക് ചിലവായി ടാക്‌സി ഡ്രൈവര്‍ 130 യൂറോ വേറെയും നല്‍കണം.

Scroll To Top