Monday February 27, 2017
Latest Updates

മാണിയ്‌ക്കെതിരെ തെളിവില്ല ,അന്വേഷണം തുടരാന്‍ ലോകായുക്ത 

മാണിയ്‌ക്കെതിരെ തെളിവില്ല ,അന്വേഷണം തുടരാന്‍ ലോകായുക്ത 

തിരുവനന്തപുരം:ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ.എം മാണിയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത. മതിയായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത കേസില്‍ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ ത്വരിത പരിശോധനയുടെ ഈ മാസം 27ാം തീയതിക്കകം ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പി.സുകേശന് ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനു വേണ്ടി മന്ത്രി മാണി പണം വാങ്ങിയെന്ന ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവനന്തപുരം സ്വദേശി നവാസ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

Scroll To Top