Tuesday December 06, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ കെ ബാബുവിന് ആശ്വാസം; കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ കെ ബാബുവിന് ആശ്വാസം; കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കന്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലെന്ന് വിജിലന്‍സ് കോടതിയെ അറിയുച്ചു.

കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യഘട്ട പരിശോധനയില്‍ ബാബുവിനെതിരെ കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജിലന്‍സ് എസ് പി കെ.എം ആന്റണിയാണ് ബാബുവിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ മന്ത്രി കെ ബാബു ബാറുടമകളില്‍ നിന്നും പത്തുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡണ്ട് ബിജു രമേശ് ആരോപിച്ചിരുന്നു.

കേസില്‍ ബിജു രമേശ് ഉള്‍പ്പെടെ നാല്‍പ്പത്തി അഞ്ച് പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോഴ വാങ്ങിയതിന് അനുകൂലമായ തെളിവ് ഇവരുടെ മൊഴികളില്‍ നിന്ന് ലഭിച്ചിട്ടില്ല. ബിജു രമേശുമായി അടുപ്പമുള്ള ചില വ്യക്തകള്‍ മാത്രമാണ് ആരോപണത്തിന് അനുകൂലമായി മൊഴി നല്‍കിയത്. എന്നാല്‍ ഇവരില്‍ ആരും വ്യക്തമായ തെളിവ് നല്‍കാന്‍ തയ്യാറായിട്ടില്ല. പണം ആര്, എവിടെ വച്ച് നല്‍കി എന്നീ കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും വിജിലന്‍സ് പറയുന്നു.

എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനെതിര ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജുരമേശ് പ്രതികരിച്ചു.

 

Scroll To Top