Saturday December 03, 2016
Latest Updates

കെന്നിയെ നാണം കെടുത്തി ഫിയനാഫാള്‍; ധാരണ വീണ്ടും തകരുന്നു

കെന്നിയെ നാണം കെടുത്തി ഫിയനാഫാള്‍; ധാരണ വീണ്ടും തകരുന്നു

ഡബ്ലിന്‍: ഫിയനാഫാളും ഫിനഗേലും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയെടുത്ത ധാരണകള്‍ വീണ്ടും തകരുന്നു. ആറോ, ഒമ്പതോ മാസത്തേയ്ക്ക് മാത്രം വാട്ടര്‍ ചാര്‍ജ്ജ് നിര്ത്തലാക്കുന്നതുകൊണ്ട് കാര്യമില്ല എന്നാണ് ഫിയനാഫാളിന്റെ പുതിയ നിലപാട്. വോട്ടര്‍മാര്‍ക്ക് തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടണമെങ്കില്‍ വാട്ടര്‍ ചാര്‍ജ്ജ് പൂര്‍ണ്ണമായും നിര്‍ത്തലാക്കണം എന്നാണ് ഫിയനാഫാള്‍ പറയുന്നത്.

വാട്ടര്‍ ചാര്‍ജില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞ് ഫിയാനാഫാള്‍ നേതാക്കളുമായി ഇന്നലെ ചര്‍ച്ച തുടങ്ങിയ എന്‍ട കെന്നി ഒമ്പത് മാസത്തേയ്ക്ക് വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കാം എന്ന അഭിപ്രായമാണുയര്‍ത്തിയത്

അതേസമയം മൂന്നോ അഞ്ചോ വര്‍ഷത്തേയ്ക്ക് ചാര്‍ജ്ജ് നിര്‍ത്തലാക്കാന്‍ കഴിയില്ല എന്ന് ഫിനഗേലും നിലപാടെടുത്തതോടെയാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞത്. 90ലേറെ ടി.ഡിമാരും വാട്ടര്‍ ചാര്‍ജ്ജിനെതിരാണെന്ന് ഫിയനാഫാള്‍ വക്താവും പറയുന്നു. വാട്ടര്‍ ചാര്‍ജ്ജ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഓയിറിയാഷ്റ്റാസ് കമ്മറ്റി രൂപീകരിക്കണമെന്നും ഫിയനാഫാള്‍ പറയുന്നു.

തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫിനഗേലിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, അവരോടൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കുകയല്ലെന്നും ഫിയനാഫാള്‍ വക്താവ് പറഞ്ഞു.

Scroll To Top