Saturday December 03, 2016
Latest Updates

ആര്‍ക്കും ഭൂരിപക്ഷമില്ല,ഇനി മത്സരിക്കാനില്ലെന്ന് മൈക്കില്‍ മാര്‍ട്ടിനും ഫിയനാഫാളും,പന്ത് വീണ്ടും കെന്നിയുടെ കളത്തില്‍

ആര്‍ക്കും ഭൂരിപക്ഷമില്ല,ഇനി മത്സരിക്കാനില്ലെന്ന് മൈക്കില്‍ മാര്‍ട്ടിനും ഫിയനാഫാളും,പന്ത് വീണ്ടും കെന്നിയുടെ കളത്തില്‍

ഡബ്ലിന്‍: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്ന് നടന്ന മൂന്നാമത്തെ വോട്ടെടുപ്പിലും ആരും ലക്ഷ്യം കണ്ടില്ല.മത്സരിച്ച ഫിനഗേല്‍ നേതാവ് എന്‍ട കെന്നിയും.ഫിയനാഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനും നിശ്ചിതവോട്ടു നേടുന്നതില്‍ പരാജയപ്പെട്ടു.

മൈക്കില്‍ മാര്‍ട്ടിനെ പിന്തുണയ്ക്കാനുള്ള ഫിയനാഫാളിന്റെ അഭ്യര്‍ഥന സ്വതന്ത്ര ടി ഡി മാര്‍ തള്ളിക്കളഞ്ഞു.43 വോട്ടുകള്‍ മാര്‍ട്ടിന് അനുകൂലമായി ലഭിച്ചപ്പോള്‍ 91 പേര്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ത്തു.എന്‍ട കെന്നിയ്ക്ക് 52 അനുകൂല വോട്ടുകളും 77 എതിര്‍വോട്ടുകളും ലഭിച്ചു.

മൂന്നു തവണ മത്സരിച്ച് തോറ്റ ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍ ഇനിയൊരു തവണ കൂടി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ താനില്ലെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മാത്രമല്ല ഫിനഗേലുമായി ചേര്‍ന്ന് മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തുവാന്‍ പാര്‍ട്ടിയുടെ കോര്‍ ഗ്രൂപ്പിനെ നിയോഗിക്കുകയും ചെയ്തു.
ഫിനഗേല്‍ നേതാവായ മന്ത്രി ലിയോ വരേദ്കറാവട്ടെ ഫിയനാഫാള്‍ പിന്തുണയോടെ തങ്ങളുടെ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാവുകയാണെങ്കില്‍ ഫിയനാഫാളിന്റെ കൂടി നയപരമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവും പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം കൂടിയ ഡോളില്‍ ഫിനഗേല്‍ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ ഫിയനാഫാള്‍ പിന്തുണയ്ക്കുമെന്ന് ഏകദേശ തീരുമാനമായിരുന്നു. എന്നാല്‍ പിന്നീട് ഇരു പാര്‍ട്ടികളും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്നീട് ഫിയനാഫാള്‍ പിന്മാറുകയായിരുന്നു.ഇപ്പോഴാകട്ടെ എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷസര്‍ക്കാര്‍ രൂപീകൃതമാകുമെന്നുമുള്ള പ്രതീക്ഷകള്‍ വീണ്ടും ഊര്‍ജിതമായിരിക്കുകയാണ്.

Scroll To Top