Friday December 09, 2016
Latest Updates

പാക്കിസ്ഥാന്‍കാര്‍ക്കും ബംഗ്‌ളാദേശികള്‍ക്കും യൂറോപ്പിലേക്ക് പ്രവേശനമില്ല…അതിര്‍ത്തികളില്‍ തടയാന്‍ തുടങ്ങി 

പാക്കിസ്ഥാന്‍കാര്‍ക്കും ബംഗ്‌ളാദേശികള്‍ക്കും യൂറോപ്പിലേക്ക് പ്രവേശനമില്ല…അതിര്‍ത്തികളില്‍ തടയാന്‍ തുടങ്ങി 

ബ്രസല്‍സ്:ഇറാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേയ്ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു തീരുമാനം.പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഈ രാജ്യക്കാരെ യൂറോപ്യന്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നും അധികൃതര്‍ തടയാന്‍ തുടങ്ങി കഴിഞ്ഞു.ira

യൂറോപ്പിലേക്ക് പ്രവേശന നിഷേധിച്ചതിനെ തുടര്‍ന്ന് ഗ്രീക്ക്മാസിഡോണിയന്‍ ബോര്‍ഡറില്‍ അകപ്പെട്ട അഞ്ചോളം അഭയാര്‍ഥികള്‍ ചുണ്ടുകള്‍ തുന്നിക്കെട്ടി പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പ്രാദേശിക അധികൃതര്‍ വിശദീകരണവുമായി എത്തിയത്.തങ്ങള്‍ ഇറാനില്‍ നിന്നുള്ളവരാണെന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള റെയില്‍വേ ട്രാക്കിലാണ് തങ്ങുന്നതെന്നുമാണ് അഭയാര്‍ഥികള്‍ പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.ഇവരില്‍ ഒരാളുടെ നെഞ്ചില്‍ ഒണ്‍ളി ഫ്രീഡമെന്നും മറ്റ് രണ്ടു പേരുടെ നെഞ്ചിലും നെറ്റിയിലുമായി ഇറാന്‍ എന്നും എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മുതല്‍ സംഘര്‍ഷിത മേഖലയില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ കനത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആയിരങ്ങളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുന്നത്. സിറിയന്‍, ഇറാക്ക്, അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.അതിര്‍ത്തിയില്‍ അകപ്പെട്ട കുറച്ച് പേര്‍ ഗ്രീസിലേക്ക് പാലായനം ചെയ്തതായി പോലീസ് അറിയിച്ചു. കൂടുതല്‍ പേരും പുതിയ ജീവിതം തുടങ്ങുന്നതിനായി തെരഞ്ഞെടുക്കുന്നത് ജര്‍മനിയാണ്.

പാക്കിസ്ഥാന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള അഭയാര്‍ഥികള്‍ അല്ലെന്നും,സാമ്പത്തികമായ ഉന്നമനം മാത്രം ലക്ഷ്യം വെച്ചുള്ളവരാണെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട് ira2


Scroll To Top