Sunday July 23, 2017
Latest Updates

കെ എം മാണിയ്ക്ക് അമേരിക്കയില്‍ നിക്ഷേപമില്ലെന്ന്  ഹാനോവര്‍ ബാങ്ക് ഡയറക്റ്റര്‍ 

കെ എം മാണിയ്ക്ക് അമേരിക്കയില്‍ നിക്ഷേപമില്ലെന്ന്  ഹാനോവര്‍ ബാങ്ക് ഡയറക്റ്റര്‍ 

ന്യൂയോര്‍ക്ക്: ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കില്‍ കേരള ധനമന്ത്രി കെ.എം. മാണിക്കോ മകന്‍ ജോസ് കെ. മാണി എം.പിക്കോ കുടുംബാംഗങ്ങള്‍ക്കോ നിക്ഷേപമില്ലെന്ന് ബാങ്ക്.മാണിയുടെ കുടുംബാംഗങ്ങള്‍ക്ക് ബാങ്കില്‍ അക്കൌണ്ട് പോലും ഇല്ലാതിരിക്കെ അവര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ തന്നെ അതിശയിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

മലയാളിയും ബാങ്ക് ഡയറക്ടറുമായ വര്‍ക്കി ഏബ്രഹാം അറിയിച്ചതാണ് ഇക്കാര്യം. ലോംഗ് ഐലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാനോവര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മാണിക്ക് അംഗത്വം ഉണ്ടെന്ന് ചീഫ് വിപ്പായിരുന്ന പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

ടെലിവിഷനിലൂടെ താനും ജോര്‍ജിന്റെ ആരോപണം അറിഞ്ഞെന്നു വര്‍ക്കി എബ്രഹാം പറഞ്ഞു. താന്‍ ബാങ്കിന്റെ ഡയറക്ടറായിട്ട് ഒമ്പതു വര്‍ഷമായി. തനിക്കറിയാത്ത കാര്യം കേരളത്തിലുള്ളവര്‍ എങ്ങനെ അറിഞ്ഞുവെന്നു മനസ്സിലാവുന്നില്ല.

മാണിയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. പത്തു വര്‍ഷം മുന്‍പ് ന്യു യോര്‍ക്കില്‍ വച്ച് മാണി സാര്‍ രോഗബാധിതനായപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചതു താനാണ്. അതിനപ്പുറമുള്ള ഒരു ബന്ധവും തങ്ങള്‍ക്കിടയിലില്ല .
രാഷ്ട്രീയ വിരോധമായിരിക്കാം ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം വര്‍ക്കി ഏബ്രഹാം പറഞ്ഞു.

Scroll To Top