Tuesday December 06, 2016
Latest Updates

 നാഷണല്‍  മെറ്റേണിറ്റി ആശുപത്രിയില്‍  ഗര്‍ഭിണിയുടെ മരണം വിവാദമാകുന്നു,സവിതയ്ക്ക് ശേഷം താവ്‌ലി ?

 നാഷണല്‍  മെറ്റേണിറ്റി ആശുപത്രിയില്‍  ഗര്‍ഭിണിയുടെ മരണം വിവാദമാകുന്നു,സവിതയ്ക്ക് ശേഷം താവ്‌ലി ?

ഡബ്ലിന്‍ :ഗര്‍ഭിണിയായ യുവതി സര്‍ജ്ജറിക്കിടെ മരണപ്പെട്ട കേസ് നാഷ്ണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരടങ്ങുന്ന വിദ്ഗദ്ധ സംഘം അന്വേഷിക്കും. മെയ് 8 നാണ് ഡബ്ലിനിലെ ഹോളസ്സ് സ്ട്രീറ്റിലുള്ള ഹോസ്പിറ്റലിലാണ് സര്‍ജ്ജറിക്കിടെ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടത്. മാലാക്ക് കാസ്ബറി താവ്‌ലി എന്ന ഏഴ് മാസം ഗര്‍ഭിണിയായ സിറിയന്‍യുവതിക്ക് ഫാലോപിയന്‍ ട്യൂബിലാണ് ഭ്രൂണം സ്ഥിതിചെയ്തിരുന്നത്. ഇതിനായി ഹോസ്പിറ്റലില്‍ വച്ച് അടിയന്തരമായ നടത്തിയ സര്‍ജ്ജറിക്കിടയിലാണ് ഇവര്‍ മരണപ്പെടുന്നത്.

ഒരു സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സ്‌കാനിങ്ങിലാണ് ട്യൂബിലാണ് ഭ്രൂണം എന്ന് കണ്ടെത്തിയത്.ഗര്‍ഭപാത്രത്തിന് പുറത്തായി ട്രൂബില്‍ ഭ്രൂണം വളരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് വരെ കാരണമാകുന്നതാണ്.അതിനാലാണ് വിദഗ്ദ്ധ നിര്‍ദ്ദേശത്തിന് ശേഷം മാലാക്ക് സര്‍ജ്ജറിക്ക് വിധേയയായത്.എന്നാല്‍ ഈ സര്‍ജ്ജറിക്കുശേഷം ഇവര്‍ മരണപ്പെടുകയാണുണ്ടായത്.

നാഷ്ണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോക്ടറായ റോണ മെഹോണി നേതൃത്വം നല്‍കുന്ന സംഘമാണ് മാലാക്കിന്റെ മരണത്തില്‍ അന്വേഷണം നടത്തുക. വിദഗദ്ധ സംഘം 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. മരണപ്പെട്ട യുവതിയുടെ അമേരിക്കന്‍ പൗരനായഭര്‍ത്താവ് മാനസ്സികമായി തകര്‍ന്നിരിക്കുകയാണ്. ഈ ദമ്പതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസമാണ്.

Scroll To Top