Monday December 05, 2016
Latest Updates

സ്വയം വിമര്‍ശനവുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ്:നഴ്‌സുമാര്‍ക്കെതിരെയുള്ള പരാതികള്‍ പഠിക്കാന്‍ പോലും ആളില്ല,കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്

സ്വയം വിമര്‍ശനവുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ്:നഴ്‌സുമാര്‍ക്കെതിരെയുള്ള പരാതികള്‍ പഠിക്കാന്‍ പോലും ആളില്ല,കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കുമായി നിയമിച്ച റെഗുലേറ്ററി ബോഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് എന്‍എംബിഐ തന്നെ നിയമിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ എന്‍എംബിഐയ്ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

നഴ്‌സുമാര്‍ക്കെതിരായ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.’നിയമപരമായി നഴ്‌സുമാര്‍ക്കെതിരെ ചില കേസുകളിലെങ്കിലും നിയമ നടപടികള്‍ എടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.നിലവിലുള്ള ചില നിയമങ്ങള്‍ പൊളിച്ചെഴുതിയാലെ അതിനുള്ള സ്വാതന്ത്ര്യം ബോര്‍ഡിന് ലഭിക്കു.അത്തരം സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് സര്‍ക്കാരാണ്.വിദഗ്ദ സമിതി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ബോര്‍ഡിലെ അംഗങ്ങള്‍ പാര്‍ട്ട് ടൈം ജോലിയാണ് ചെയ്യുന്നത് എന്നതിനാലും , നിര്‍വഹണത്തിനുള്ള എക്‌സിക്യൂട്ടിവ് അധികാരങ്ങള്‍ സ്വന്തമായി ഇല്ലാത്തവരാണ് എന്നതും ന്യൂനതയാണ്.റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.നഴ്‌സുമാര്‍ക്കെതിരെ വരുന്ന പരാതികള്‍ വേണ്ട വിധം അന്വേഷിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

രാജ്യത്തെ 40,000ഓളം വരുന്ന നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കുമുള്ള വിദ്യാഭ്യാസം, ജോലി എന്നിവ നിശ്ചയിക്കുന്ന സമിതിയാണ് നഴ്‌സസ്, മിഡ് വൈഫ്‌സ് റെഗുലേറ്ററി ബോര്‍ഡ്. ധനകാര്യ മാനേജ് മെന്റ് അടക്കം ഇതില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Scroll To Top