Wednesday January 24, 2018
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിങ് രജിസ്‌ട്രേഷന്‍: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു

അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിങ് രജിസ്‌ട്രേഷന്‍: പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്കുള്ള നഴ്‌സിങ് രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു.അയര്‍ലണ്ടില്‍ മാര്‍ച്ച് 1 മുതല്‍ നഴ്‌സിങ് ജോലികള്‍ക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയ്‌ക്കൊപ്പം പൂര്‍ണ്ണമായും ആവശ്യമായ എല്ലാ രേഖകളും അപേക്ഷാ തിയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിച്ചിരിക്കണം.

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന് (എന്‍.എം.ബി.ഐ)ആറ് മാസത്തിനുള്ളില്‍ അനുബന്ധരേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അപേക്ഷ സ്വമേധയാ അസാധുവാകും.

ആറു മാസം കഴിഞ്ഞാല്‍ അപേക്ഷ ക്ലോസ് ചെയ്യുകയും, നല്‍കിയിട്ടുള്ള രേഖകളുടെ വാലിഡിറ്റി തീരുകയും ചെയ്യും. ആറു മാസത്തിനു ശേഷവും എന്‍.എം.ബി.ഐ നിങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യണമെന്ന് എന്‍.എം.ബി.ഐ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.എം.ബി.ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.http://www.nmbi.ie/Home

Scroll To Top