Monday June 25, 2018
Latest Updates

അയര്‍ലണ്ടില്‍ കെയററായി ജോലി ചെയ്യുന്നവര്‍ക്ക് നഴ്സിംഗ് പിന്‍ നമ്പര്‍ നല്‍കാന്‍ തീരുമാനമായി, അപേക്ഷ വെള്ളിയാഴ്ചയ്ക്ക് മുമ്പ് നല്‍കണമെന്ന് നിര്‍ദേശം 

അയര്‍ലണ്ടില്‍ കെയററായി ജോലി ചെയ്യുന്നവര്‍ക്ക് നഴ്സിംഗ് പിന്‍ നമ്പര്‍ നല്‍കാന്‍ തീരുമാനമായി, അപേക്ഷ വെള്ളിയാഴ്ചയ്ക്ക് മുമ്പ് നല്‍കണമെന്ന് നിര്‍ദേശം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കെയററായി നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നഴ്സിംഗ് ഡിഗ്രിയുള്ളവര്‍ക്ക് നഴ്സിംഗ് രജിസ്ട്രേഷന്‍ നല്‍കാന്‍ ഐറിഷ് നഴ്സിംഗ് ബോര്‍ഡിന്റെ തീരുമാനം.

ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ളവരും , ഇന്ത്യയിലെയോ ,വിദേശത്തെ ഏതെങ്കിലും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നുമോ ലഭിച്ച നഴ്സിംഗ് ഡിഗ്രി ഉള്ളവരുമായ അയര്‍ലണ്ടില്‍ നിലവില്‍ കെയറര്‍മാരായി ജോലി ചെയ്യുന്നവര്‍ക്കാണ് നഴ്സായി രജിസ്ട്രേഷന്‍ നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനായിയുള്ള അപേക്ഷ വെള്ളിയാഴ്ചയ്ക്ക് മുമ്പ് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 2 മുതല്‍ നഴ്സിംഗ് രജിസ്ട്രേഷന് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നഴ്സിംഗ് ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന വിവരം.ഇതനുസരിച്ച് ഇംഗ്ലീഷ് ലാംഗ്വേജ് മാനദണ്ഡങ്ങളിലും മാറ്റം ഉണ്ടായേക്കാം.

നഴ്സിംഗ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശമനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

നിശ്ചിത യോഗ്യതയുള്ള കെയറര്‍മാര്‍ക്ക് നഴ്സിംഗ് പിന്‍നമ്പര്‍ ലഭിക്കാന്‍ അപേക്ഷിക്കാനായുള്ള അവസാനതീയതി വെള്ളിയാഴ്ചയാണെന്ന പ്രചാരണത്തെ തുടര്‍ന്ന് ബ്‌ളാക്ക് റോക്കിലെ നഴ്സിംഗ് ബോര്‍ഡിന്റെ ഓഫിസില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

താത്പര്യമുള്ളവര്‍ ഐറിഷ് നഴ്സിംഗ് ബോര്‍ഡിന്റെ ഓഫിസില്‍ എത്തി വെള്ളിയാഴ്ചയ്ക്ക് മുമ്പേ ഈ സ്‌കീമിലേക്കുള്ള അപേക്ഷ കൊടുക്കണം.350 യൂറോ ( ക്രഡിറ്റ് /ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി) ഫീസ് അടയ്ക്കുന്നവര്‍ക്ക് ഐറിഷ് നഴ്സിംഗ് ബോര്‍ഡിന്റെ ഡബ്ലിന്‍ ബ്ളാക്ക്റോക്കിലുള്ള ഓഫിസില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.

പത്തു ദിവസത്തിനുള്ളില്‍ പിന്‍ നമ്പറിനുള്ള അപേക്ഷാ ഫോം തപാലില്‍ ലഭിക്കുന്നത് പൂരിപ്പിച്ച് നല്കുന്നതനുസരിച്ച് പരിശോധനകള്‍ക്ക് ശേഷം പിന്‍ നമ്പര്‍ നല്‍കുമെന്നാണ് എന്‍എംബിഐ ഓഫിസില്‍ ഇന്ന് രാവിലെയെത്തി അപേക്ഷ സമര്‍പ്പിച്ചവരോട് അധികൃതര്‍ അറിയിച്ചത്.

ഇത് സംബന്ധിച്ച അറിയിപ്പുകള്‍ എന്‍എംബിഐ വെബ് സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുമില്ല.എന്നാല്‍ ഏപ്രില്‍ 2 ന് പുതിയ രജിസ്ട്രേഷന്‍ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ കെയറര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ്രത്യേക അവസരം ഇല്ലാതാവാനാണ് സാധ്യതയെന്ന് നഴ്സിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top