Friday December 09, 2016
Latest Updates

പരിഷ്‌കരണ വാദവുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന് പുതിയ നേതൃത്വം

പരിഷ്‌കരണ വാദവുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന് പുതിയ നേതൃത്വം

ഡബ്ലിന്‍:മേരി ഗ്രിഫിനെ ഐറിഷ് നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവായി നിയമിച്ചു. ജൂണ്‍ ആദ്യം ഇവര്‍ അധികാരമേല്‍ക്കും. ബോര്‍ഡ് പരിഷ്‌കരണത്തിനായി താന്‍ ശ്രമിക്കുമെന്ന് ഗ്രിഫിന്‍ പ്രതികരിച്ചു.

നഴ്‌സിങ് ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ കാരണം പല പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും വിദേശത്തു നിന്നും നഴ്‌സുമാരെ ലഭിക്കുന്നില്ല എന്ന് ഈയിടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഫെബ്രുവരി അവസാനത്തോടെയുള്ള കണക്കുകള്‍ പ്രകാരം 2,218ഓളം അപേക്ഷകള്‍ തീരുമാനം കാത്ത് ചുവപ്പുനാടയില്‍ കിടക്കുകയാണെന്നാണ് നഴ്‌സിങ് ഹോംസ് അയര്‍ലണ്ടിന്റെ ടാദ്ഗ് ഡാലി വിമര്‍ശനമുന്നയിച്ചത്.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മേരി ഗ്രിഫിന് കഴിയും എന്നാണ് നഴ്‌സിങ് റെഗുലേറ്റേഴ്‌സ് പ്രസിഡന്റ് എസ്സീന്‍ കാസ്സിഡി നിയമനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ എന്നിവരുടെ ലഭ്യതക്കുറവ് പരിഹരിക്കാനും ഗ്രിഫിന്‍ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top