Wednesday December 07, 2016
Latest Updates

ആശുപത്രിയിലെ മരുന്ന് മറിച്ചുവിറ്റവരുള്‍പ്പെടെ ആറു നഴ്‌സുമാര്‍ക്കെതിരെ നഴ്‌സിംഗ് ബോര്‍ഡിന്റെ അച്ചടക്ക നടപടി

ആശുപത്രിയിലെ മരുന്ന് മറിച്ചുവിറ്റവരുള്‍പ്പെടെ ആറു നഴ്‌സുമാര്‍ക്കെതിരെ നഴ്‌സിംഗ് ബോര്‍ഡിന്റെ അച്ചടക്ക നടപടി

ഡബ്ലിന്‍: നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് പുറത്തിറക്കിയ പുതിയ തീരുമാനത്തില്‍ ആറു നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി. ഇവരില്‍ നാലു നഴ്‌സുമാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് ബോര്‍ഡിന്റെ താക്കീതും ലഭിച്ചു.

ബാലിമഹോനിലെ തോമണ്ട് ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ നഴ്‌സായ മേരി മീലിക്കെതിരെ നടപടിയെടുത്തത് രോഗികള്‍ക്കു കൊടുക്കാനുള്ള മരുന്ന് മറിച്ചു വിറ്റതിനാണ്.കുട്ടികളുടെ നഴ്‌സായ സിയന്ന ബ്രിഡ്‌ജെറ്റ് കെല്ലിയെ മൂന്നു വര്‍ഷത്തനിടെ രണ്ടുതവണ കൃത്യവിലോപം കാട്ടിയതിന് രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തു.

രോഗികള്‍ക്കു നല്‍കുന്നതിനുള്ള പെയിന്‍ കില്ലറുകള്‍ നഴ്‌സിങ് ഹോമില്‍ നിന്നും മോഷ്ടിച്ചതിനാണ് നഴ്‌സായ അന്‍ജ പോളക്കിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തത്. രോഗിയോട് മോശമായി പെരുമാറിയതിന് ഹോസ്പിറ്റല്‍ നഴ്‌സായ ഡാനിയല്‍ തോമസിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കൃത്യവിലോപവും ഇയാള്‍ക്കെതിരായ നടപടിക്ക് കാരണമായിട്ടുണ്ട്.സാഹചര്യതെളിവുകള്‍ എതിരായതാണ് ഡാനിയേലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

മോശമായ പെരുമാറ്റത്തിന് അവര്‍ ലേഡീസ് ഹോസ്പിറ്റലിലെ നഴ്‌സായ ഡോണ ഷാവേസിനെ ശാസിക്കുകയും പിഴയായി 1,500 യൂറോ ചുമത്തുകയും ചെയ്തു. 2012ല്‍ ഇവര്‍ ഒരു കുഞ്ഞിന് മരുന്നിന്റെ ഡോസ് തെറ്റിച്ച് നല്‍കുകയും, തെറ്റ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

കൃത്യവിലോപം കാട്ടിയതിന് മിഡ് വൈഫായ എലന്‍ മേരി ന്യൂജെന്റിനും ബോര്‍ഡിന്റെ താക്കീത് ലഭിച്ചു. മറ്റൊരു കേസില്‍ നഴ്‌സായ റോബിന്‍ വില്യം ജോണ്‍സിന്റെ രജിസ്‌ട്രേഷനും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്

Scroll To Top