Saturday December 10, 2016
Latest Updates

നീനാ മലയാളി സുഹൃത്ത് കൂട്ടായ്മയുടെ പുതിയ ഹൃസ്വചിത്രം:സ്റ്റുഡന്റ് വിസായില്‍ അയര്‍ലണ്ടില്‍ എത്തിയ പ്രവാസിയുടെ കഥ 

നീനാ മലയാളി സുഹൃത്ത് കൂട്ടായ്മയുടെ പുതിയ ഹൃസ്വചിത്രം:സ്റ്റുഡന്റ് വിസായില്‍ അയര്‍ലണ്ടില്‍ എത്തിയ പ്രവാസിയുടെ കഥ 

നീനാ : ‘An Angel’ നു ശേഷം നീനാ മലയാളി സുഹൃത്ത് കൂട്ടായ്മ നിര്‍മിച്ച ഹ്രസ്വ ചിത്രം ‘ഞാന്‍ ഒരു പ്രവാസി ‘ യുടുബില്‍ ഉടന്‍ റിലീസിങ്ങിനൊരുങ്ങുന്നു. സ്റ്റുഡന്റ് വിസായില്‍ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക മാനസിക സംഘര്‍ഷങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഉള്ളടക്കം .മതത്തെക്കാളുപരി ഈശ്വരനില്‍ വിശ്വസിക്കുന്ന ഒരു പ്രവാസിയെയാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.സ്റ്റുഡന്റ്വിസയില്‍ വിദേശത്ത് എത്തുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ ഇതുതന്നെയാണോ ?കാണുക…
നീന,കില്ലലൂ,ലിമറിക്ക് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം 
വിഷ്ണു എന്‍ .നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റ്റിജു ജോര്‍ജ് (നീനാ) ആണ്.വിഷ്ണു എന്‍ .നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റ്റിജു ജോര്‍ജ് (നീനാ) ആണ്.
അസോസിയേറ്റ് ഡയറക്ടര്‍:തോമസ്‌കുട്ടി ജെഎംജെ
ക്യാമറ:റിനു കെ.രാധാനാരായണന്‍
എഡിറ്റിംഗ്: റ്റോബി വര്‍ഗീസ് (ഡബ്ലിന്‍)

Posted by ഞാന് ഒരു പ്രവാസി on Wednesday, 14 October 2015

വാര്‍ത്ത:മാനുവല്‍ ജോബി

Scroll To Top