Wednesday December 07, 2016
Latest Updates

നിവിന്റെ ടെന്‍ഷന്‍ കുറക്കാന്‍ പ്രിഥ്വിരാജിന്റെ ഉപദേശം; എന്തായിരിക്കും അത്?

നിവിന്റെ ടെന്‍ഷന്‍ കുറക്കാന്‍ പ്രിഥ്വിരാജിന്റെ ഉപദേശം; എന്തായിരിക്കും അത്?

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഗ്യാരണ്ടിയുള്ള നടന്‍ ആരെന്നു ചോദിച്ചാല്‍ സംശയമില്ലാതെ പറയാനാവുന്ന പേരാണ് നിവിന്‍ പോളിയുടേത്. അഭിനയിക്കുന്നത് നിവിനാണോ? പടം വിജയിക്കുമെന്നുറപ്പാണ് എന്ന നിലയിലാണ് കാര്യങ്ങള്‍.

സംവിധായകരുടെ നീണ്ടനിര നിവിനു മുന്നില്‍ കാത്തു നില്‍ക്കുനതിന്റെയും കാരണം മറ്റൊന്നല്ല. മുടക്കുന്ന പണം നിവിന് ഇപ്പോഴുള്ള താരമൂല്യം കൊണ്ടു മാത്രം തിരിച്ചു പിടിക്കാനാവും എന്നതാണ് കാരണം. ഇങ്ങനെ സിനിമാവ്യവസായത്തിന്റെയും, ആരാധകരുടെയും മുഴുവന്‍ ഭാരം തലയില്‍ പേറുകയെന്നത് അത്ര എളുപ്പമല്ല. എന്നാന്‍ നിവിന്‍ തീര്‍ത്തും ശാന്തനാണ്. ആദ്യമാദ്യം തനിക്കും ഭയമുണ്ടായിരുന്നെങ്കിലും പ്രിഥ്വിരാജ് നല്‍കിയ ഒരു ഉപദേശമാണ് തന്റെ സമ്മര്‍ദ്ദം കുറച്ചതെന്നാണ് നിവിന്‍ പറയുന്നത്.

പ്രിഥ്വിരാജിന്റെ ഉപദേശത്തെ കുറിച്ച് നിവിന്‍ പറയുന്നതിങ്ങനെ. `ഇവിടെ`യുടെ ഷൂട്ടിങ്ങിനിടയില്‍ പൃഥ്വിരാജ് ഒരുദിവസം പറഞ്ഞു. `നിവിന്റെ സിനിമകളെല്ലാം ഹിറ്റാണ്. തുടര്‍ച്ചയായ ഹിറ്റുകള്‍ വരുമ്പോള്‍ നമുക്കു വിജയത്തിന്റെ ചില ചേരുവകള്‍ പിടികിട്ടും. എല്ലാ സിനിമയിലും ആ ചേരുവകള്‍ ചേര്‍ക്കണമെന്നും തോന്നും. ഇവിടെ പാട്ടു വേണം. ഇവിടെ പ്രണയം വേണം എന്നൊക്കെ. ഫലത്തില്‍ എല്ലാം സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകള്‍ ചെയ്യുക. ചില സിനിമകള്‍ വിജയിക്കും. ചില സിനിമകള്‍ പരാജയപ്പെടും`. അതുവളരെ വിലപ്പെട്ട ഉപദേശമായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ആദ്യം സിനിമ പുറത്തിറങ്ങുമ്പോള്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കഴിവിന്റെ പരമാവധി ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും നിവിന്‍ പറയുന്നു.

 

Scroll To Top