Wednesday December 07, 2016
Latest Updates

മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാറായി നിവിന്‍ പോളി

മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാറായി നിവിന്‍ പോളി

മലയാളത്തിന് ഒരു സൂപ്പര്‍സ്റ്റാറിനെ കൂടി ലഭിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. മറ്റാരുമല്ല നിവിന്‍ പോളി. നിവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ പ്രേമവും സൂപ്പര്‍ ഹിറ്റായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ താരത്തിന്റെ മാര്‍ക്കറ്റ് കുതിച്ചുയരുകയാണ്.

വലിയ അവകാശവാദങ്ങളും കോലാഹാലങ്ങളുമില്ലാതെ വന്ന പ്രേമം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രേമവും അതിലെ കഥാപാത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്ളായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പലയിടങ്ങളിലും ആഴ്ച്ചകളോളം ടിക്കറ്റ് വിറ്റു പോവുകയും ചെയ്തിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയാണ് നിവിന്‍ സിനിമയില്‍ മുന്നേറിയത്. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അരങ്ങേറി, ചുരുങ്ങിയ കാലം കൊണ്ടു തന്നെ തട്ടത്തിന്‍ മറയത്ത്, ടാ തടിയാ, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, മിലി, ഒരു വടക്കന്‍ സെല്‍ഫി, തുടങ്ങി ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെ നിവിന്‍ മലയാള സിനിമക്ക് സമ്മാനിച്ചു കഴിഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തില്‍ ജോര്‍ജ്ജ് എന്ന നായക കഥാപാത്രത്തിന്റെ മൂന്നു ജീവിത ഘട്ടങ്ങളാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിലും നിവിന്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

 

Scroll To Top