ആള് അയര്‍ലണ്ട് ചെസ് മത്സരത്തില്‍ മലയാളി ബാലന് മികച്ച വിജയം

ഡബ്ലിന്‍:ആള് അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ബാലന് മികച്ച വിജയം.കില്ലേനി ഫിത്സ് പാട്രിക് കാസില്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ട ആള് അയര്‍ലണ്ട് എസ്പിയോണ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഡബ്ലിന്‍ ലൂക്കനിലെ നിവേദ് ബിനു ഡാനിയേല്‍ മൂന്നാം സ്ഥാനത്തെത്തി മലയാളികളുടെ യശ്ശസ് ഉയര്‍ത്തിയത്.
അയര്‍ലണ്ടില്‍ നിന്നും നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നുമായിയെത്തിയ നൂറ്റംമ്പതോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.അണ്ടര്‍ 10 കാറ്റഗറിയിലാണ് നിവേദ് ചാമ്പ്യന്പട്ടികയില് ഇടം പിടിച്ചത്.
കേരളാ ഹൌസിന്റെയടക്കം നിരവധി മത്സരങ്ങളില്‍ ചെസ് മത്സരവിജയിയായ ഈ മൂന്നാം ക്ലാസുകാരന് കൊച്ചു മിടുക്കന് ലൂക്കനിലെ ബിനു ഡാനിയേലിന്റെയും രേണു ബിനുവിന്റെയും മകനാണ്.