Wednesday December 07, 2016
Latest Updates

നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടെന്ന് ചീഫ് വീപ്പ്:തെളിവുകള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി

നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടെന്ന് ചീഫ് വീപ്പ്:തെളിവുകള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി

കോട്ടയം: ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വ്യവസായിയുമായ നിസാമിനെ രക്ഷിക്കാന്‍ വേണ്ടി ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രിയെ കണ്ടു.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് നേതാക്കള്‍ക്ക് നിസാം ആറു കോടി രൂപ കൈക്കൂലി നല്‍കിയെന്നും ജോര്‍ജ്

നിസാമും ബാലസുബ്രഹ്മണ്യവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പി.സി.ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.എന്നാല്‍ മറ്റൊരു ഡി ജി പി യായ കൃഷണമൂര്‍ത്തിയാണ് ഇതില്‍ ഇടപെട്ടിട്ടുള്ളതെന്നാണ് പുതിയ വിവരങ്ങള്‍.

കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി ഇടപെട്ടതിന്റെ തെളിവുകള്‍ അടങ്ങിയ സി.ഡി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.

തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ ഈ കേസില്‍ ബലിയാടാക്കുകയായിരുന്നു. നിസാമിനെ രക്ഷിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. അതിന് വഴങ്ങാതിരുന്നതിനാണ് ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം പലതവണ ശോഭാ സിറ്റിയില്‍ പോയിട്ടുണ്ട്. നിശാന്തിനിയെ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആക്കാനായിരുന്നു ഡി.ജി.പിയുടെ താല്‍പര്യം. അതിനു വേണ്ടി ജേക്കബ് ജോബിനെ ബലിയാടാക്കുകയായിരുന്നു.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് നേതാക്കള്‍ക്ക് നിസാം ആറു കോടി രൂപ കൈക്കൂലി നല്‍കിയെന്നും ജോര്‍ജ് പറഞ്ഞു.

ചന്ദ്രബോസിനെ വാഹനമിടിക്കുമ്പോള്‍ നിസാമിന്റെ ഭാര്യ കാറിലുണ്ടായിരുന്നു. അവരെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നും ജോര്‍ജ് ചോദിക്കുന്നു. ഡി.ജി.പിയാണ് നിസാമിന്റെ ഭാര്യ അമലിനെ രക്ഷിച്ചതെന്നും ജോര്‍ജ് ആരോപിച്ചു.

Scroll To Top