Monday February 27, 2017
Latest Updates

നിസാന്‍ ഡറ്റ്‌സണ് ഇന്ത്യയില്‍ ഓപ്ഷണല്‍ എയര്‍ബാഗും; സുരക്ഷാ മുന്‍കരുതല്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്

നിസാന്‍ ഡറ്റ്‌സണ് ഇന്ത്യയില്‍ ഓപ്ഷണല്‍ എയര്‍ബാഗും; സുരക്ഷാ മുന്‍കരുതല്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്

ന്യൂഡല്‍ഹി: നിസാന്‍ മോട്ടോര്‍സ് ഇന്ത്യയില്‍ ഇറക്കുന്ന ഡറ്റ്‌സണ്‍ കാറുകള്‍ക്ക് എയര്‍ ബാഗ് ഓപ്ഷണലായി നല്‍കും. അടുത്ത മാസം മുതലായിരിക്കും ഇത് നിലവില്‍ വരിക.

ഏപ്രില്‍ മാസം മുതല് ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് മിനി വാനും ഓപ്ഷണല്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗോടെയായിരിക്കും വരുന്നത്. നിസാന്റെ ഇന്ത്യാ പ്രസിഡന്റ് ഗിലോം സികാര്‍ഡിനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിസാന്റെ ഡറ്റ്‌സണ്‍ കാറുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് സേഫ്റ്റി വാച്ച്‌ഡോഗ് പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് നിസാന്റെ നടപടി. ലണ്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സ്വതന്ത്ര ക്രാഷ് ടെസ്റ്റില്‍ പൂജ്യം സ്റ്റാറായിരുന്നു നേടിയിരുന്നത്. പരിശോധന സമയത്ത് കാറിന്റെ ബോഡി തകര്‍ന്നെന്നും നിസാന്‍ ഇന്ത്യയില്‍നിന്നും മറ്റു വിപണികളില്‍നിന്നും ഡറ്റ്‌സണ്‍ പിന്‍വലിക്കണമെന്നും ഈ ഏജന്‍സി അന്ന് ആവശ്യപ്പെട്ടിരുന്നു.

അന്ന് നിസാന്റെ പ്രതികരണം അവരുടെ കാറുകളെല്ലാം ഇന്ത്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ എയര്‍ബാഗ് ഘടിപ്പിച്ചിരിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍ അവതരിപ്പിക്കാനും നിസാന് പദ്ധതിയുണ്ട്.

Scroll To Top