Wednesday December 07, 2016
Latest Updates

നിര്‍മ്മലാ രാജേഷ് അനുസ്മരണം ഇന്ന് ഡബ്ലിനില്‍,പരിശുദ്ധ കാതോലിക്കാ ബാവാ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും

നിര്‍മ്മലാ രാജേഷ് അനുസ്മരണം ഇന്ന് ഡബ്ലിനില്‍,പരിശുദ്ധ കാതോലിക്കാ ബാവാ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും

ഡബ്ലിന്‍ : കേരളത്തില്‍ വെച്ച് നിര്യാതയായ ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയ നിര്‍മ്മല രാജേഷിന്റെ നിര്യാണ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും,പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ ശിശ്രൂഷകള്‍ക്കുമായി ഡബ്ലിനിലെ മലയാളി സമൂഹം ഇന്ന്(ചൊവ്വാഴ്ച്ച) ഒത്തു ചേരും.

വൈകിട്ട് അഞ്ചു മണിയ്ക്ക് ക്ലോണ്‍ഡാല്‍ക്കിനിലെ റൌളയിലുള്ള (ഡബ്ലിന്‍ 22)ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് ധൂപ പ്രാര്‍ഥനയും അനുസ്മരണ ശിശ്രൂഷകളും നടത്തപ്പെടുക.
എല്ലാവരും ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാ ശിശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് സീറോ മലങ്കര സഭാ ചാപ്ല്യന്‍ ഫാ. അബ്രാഹം പതാക്കലും ,കമ്മിറ്റി ഭാരവാഹികളും അറിയിച്ചു

Location
Church Of The Immaculate Heart Of Mary,
Liscarne Close,Rowlagh,
Clondalkin,Dublin 22

Scroll To Top