Wednesday December 07, 2016
Latest Updates

ഡബ്ലിന്റെ പ്രിയപ്പെട്ട നിര്‍മ്മലയ്ക്ക് ജന്മനാടിന്റെ സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി ,കണ്ണീര്‍മഴയില്‍ മുക്കൂട്ടുതറ ഗ്രാമം 

ഡബ്ലിന്റെ പ്രിയപ്പെട്ട നിര്‍മ്മലയ്ക്ക് ജന്മനാടിന്റെ സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി ,കണ്ണീര്‍മഴയില്‍ മുക്കൂട്ടുതറ ഗ്രാമം 

എരുമേലി :മുക്കൂട്ടുതറ എന്ന മലയോരഗ്രാമത്തിന്റെ പ്രിയപ്പെട്ട മുത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.കഴിഞ്ഞ ദിവസം നിര്യാതയായ ഡബ്ലിന്‍ മാറ്റര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും,ഡബ്ലിന്‍ സീറോ മലങ്കര സണ്‍ഡേ സ്‌കൂള്‍ ഹെഡ് മിസ്ട്രസും ആയിരുന്ന നിര്‍മ്മല രാജേഷിന്റെ(മുത്ത് 41)സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മുക്കൂട്ടു തറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയില്‍ നടത്തപ്പെട്ടു.hgt

ഇന്നലെ വൈകിട്ട് മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള ചെളിക്കുഴിയില്‍ വസതിയില്‍ നിര്‍മ്മലയുടെഭൗതിക ശരീരം എത്തിച്ചപ്പോള്‍ മുതല്‍ നിര്‍മ്മലയെ അറിയുന്നവരും നാട്ടുകാരുമായ നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.രാവിലെ 10 മണിയ്ക്ക് മുക്കൂട്ടുതറ പള്ളി വികാരി ഫാ.മാത്യു തുണ്ടിയിലിന്റെ കാര്‍മ്മികത്വത്തില്‍ ഭവനത്തിലെ ശിശ്രൂഷകള്‍ ആരംഭിച്ചു.

സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ശിശ്രൂഷയില്‍ തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ശിശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.അയര്‍ലണ്ടിലെ മലങ്കര കത്തോലിക്കാ സഭയില്‍ നിര്‍മ്മല ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അയര്‍ലണ്ടില്‍ നിന്നും എത്തിയ ഒട്ടേറെപേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.സ്വോര്‍ഡ്‌സ് ,ഫിംഗ്ലസ് ,ഫിസ് ബറോ,ലൂക്കന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നിര്‍മ്മലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.nir fu3nir fu panir fu 12

Scroll To Top