Sunday July 23, 2017
Latest Updates

കലാവിസ്മയമൊരുക്കി നിറസന്ധ്യ 2017′- സെപ്റ്റംബര്‍ 8 മുതല്‍ അയര്‍ലണ്ടിലും യൂ കെയിലും വിവിധ വേദികളില്‍

കലാവിസ്മയമൊരുക്കി നിറസന്ധ്യ 2017′- സെപ്റ്റംബര്‍ 8 മുതല്‍ അയര്‍ലണ്ടിലും യൂ കെയിലും വിവിധ വേദികളില്‍

ഡബ്ലിന്‍:കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ട് അവതരിപ്പിക്കുന്ന ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ എത്തുന്നു.തുടര്‍ച്ചയായ അഞ്ചാം തവണയാണ് യൂ കെ യിലെയും അയര്‍ലണ്ടിലെയും വേദികളില്‍ ‘നിറസന്ധ്യ’ അവതരിപ്പിക്കപ്പെടുന്നത്.

സെപ്റ്റംബര്‍ 22 (ഡ്രോഗഡ),സെപ്റ്റംബര്‍ 23 (വാട്ടര്‍ഫോര്‍ഡ്),സെപ്റ്റംബര്‍ 24 (ഡബ്ലിന്‍)എന്നിവിടങ്ങളിലടക്കം വിവിധ സ്ഥലങ്ങളില്‍ ‘നിറസന്ധ്യ 2017 ‘ അവതരിപ്പിക്കപ്പെടുന്നുണ്ട്.

സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന പത്തംഗ ടീം സെപ്റ്റംബര്‍ 8 മുതല്‍ 24 വരെ അയര്‍ലണ്ടിലെയും,യൂ കെ യിലെയും വിവിധ സ്റ്റേജുകളില്‍ ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കി കലാവിരുന്നൊരുക്കും.

മറിമായം ഫെയിമും സുപ്രസിദ്ധ നര്‍ത്തകിയുമായ സ്‌നേഹാ ശ്രീകുമാര്‍,കലാഭവന്‍ സലിം,കലാഭവന്‍ സതീഷ്,പ്രദീപ് പള്ളുരുത്തി,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍,പിന്നണി ഗായിക സോണി സായ് ,മഴവില്‍ മനോരമ അളിയന്‍സ് ടീം ഫെയിം പ്രദീഷ്,മാജിക് ആന്‍ഡ് വെറൈറ്റി ഡാന്‍സര്‍ നിയാസ് കണ്ണൂര്‍,ബിനു എന്നിവരടങ്ങുന്ന ടീമാണ് നിറസന്ധ്യ-2017 ല്‍ അണിനിരക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും,ബുക്കിംഗിനും
ബേബി പെരേപ്പാടന്‍(അയര്‍ലണ്ട് -00357293071)
വി സി മാത്യൂസ്( യൂ-കെ 004474461355)

Scroll To Top