Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ചിത്രീകരിച്ച സംഗീത ആല്‍ബം യൂ ടുബില്‍ ഹിറ്റാകുന്നു

ഡബ്ലിനില്‍ ചിത്രീകരിച്ച സംഗീത ആല്‍ബം യൂ ടുബില്‍ ഹിറ്റാകുന്നു

ഡബ്ലിന്‍:ഡബ്ലിനില്‍ ചിത്രീകരിച്ച വീഡിയോ ആല്ബം ‘നിറമിഴിപ്പൂവ്’യൂ ടൂബില്‍ റിലീസ് ചെയ്തു.

അയര്‍ലണ്ടിലെ കലാരംഗത്ത് ശ്രദ്ധേയനായ ഫാ. ജോസഫ് വെള്ളനാല്‍ രചനയും സുബിന്‍ ജോസഫ് സംഗീതവും നല്കിയ ഈ ഗാനം കെസ്റ്റര്‍ പാടി രൂപപ്പെടുത്തിയ ഈ സംഗീത ആല്‍ബം ശനിയാഴ്ച്ച മുതല്‍ ശാലോം ടീ വിയും തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

മെറിയോണ്‍ സെന്റ് ജോസഫ്‌സ് കൂട്ടായ്മയിലെയും ഡബ്ലിനിലെ കിങ്ങ്ഡം റിലവേറ്റര്‍ സമൂഹത്തിലെയും കലാകാരന്മാര്‍ അണിനിരക്കുന്ന വീഡിയോ മെറിയോണ്‍,ഇഞ്ചിക്കോര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.പുണ്യസ്ഥലങ്ങളായ ഫാത്തിമയിലെയും ലൂര്‍ദിലേയും ദൃശ്യങ്ങളും ആല്‍ബത്തിലുണ്ട്.

ഫാ. ജോസഫ് വെള്ളനാല്‍ സംവിധാനവും മെന്യൂത്ത് യൂണിവേസിറ്റിയില്‍നിന്നും റേഡിയോ ടെലിവിഷന്‍ പ്രൊഡക്ഷനില്‍ M. A ബിരുദം കരസ്ഥമാക്കിയ സി. ജിനി ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

Scroll To Top