Wednesday December 07, 2016
Latest Updates

ഫിഫയിലും അഴിമതി; ഒന്‍പത് ഒഫീഷ്യലുകള്‍ അറസ്റ്റില്‍

ഫിഫയിലും അഴിമതി; ഒന്‍പത് ഒഫീഷ്യലുകള്‍ അറസ്റ്റില്‍

അമേരിക്കയില്‍ അഴിമതി നടത്തിയതിന് ഒന്‍പതോളം ഫിഫ ഒഫീഷ്യലുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അറസ്റ്റിലായി. സ്വിസ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ സൂറിച്ചിലെ ഒരു ഹോട്ടലില്‍ വച്ചാണ് അറസ്റ്റ് നടന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലക്ഷകണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയെന്നും, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിച്ചു എന്നതുമാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. വെള്ളിയാഴ്ച്ച സൂറിച്ചില്‍ ഫിഫയുടെ വാര്‍ഷിക യോഗം നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ സ്വിസ് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇവരെ ഉടന്‍ തന്നെ അമേരിക്കക്ക് കൈമാറാനാണ് സാധ്യത.

തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ശക്തമായ മത്സരം നേരിടുന്നതിനിടെയാണ് ഫിഫക്ക് ആകെ നാണക്കേടായി അറസ്റ്റ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനാണ് മത്സരത്തില്‍ സെപ് ബ്ലാറ്ററുടെ പ്രധാന എതിരാളി.

 

Scroll To Top