Tuesday September 19, 2017
Latest Updates

നികേഷിനെതിരെ അപവാദ പ്രചരണം:പരാതിയുമായി ഭാര്യ

നികേഷിനെതിരെ അപവാദ പ്രചരണം:പരാതിയുമായി ഭാര്യ

കണ്ണൂര്‍: എം.വി. നികേഷ് കുമാറിനും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം. ഇതുസംബന്ധിച്ച പരാതി നികേഷ് കുമാറിന്റെ ഭാര്യ റാണി നികേഷ് ജില്ലാ പൊലീസ് മേധാവിക്കു നല്‍കി.
നികേഷ് കുമാര്‍ ഇതുസംബന്ധിച്ച് പരാതി ഇലക്ഷന്‍ കമ്മിഷനും നല്‍കിയിട്ടുണ്ട്.

കെ.പി.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിങ്ക് നല്‍കിയിട്ടുള്ള ഫേസ്ബുക്ക് പേജില്‍ നിന്നാണ് പോസ്റ്റ് നല്‍കിയിരിക്കുന്നത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ഇതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്കു പരാതിയും നല്‍കി.

ഈ പോസ്റ്റ് തന്നെയാണ് ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

Scroll To Top