Monday December 05, 2016
Latest Updates

റിപ്പോര്‍ട്ടര്‍ ടി വി സി ഇ ഓ നികേഷ് കുമാര്‍ അറസ്റ്റില്‍

റിപ്പോര്‍ട്ടര്‍ ടി വി സി ഇ ഓ നികേഷ് കുമാര്‍ അറസ്റ്റില്‍

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി സി ഇ ഓ യുമായ നികേഷ് കുമാര്‍ അറസ്റ്റിലായി. സെന്‍ട്രല്‍ എക്‌സൈസ് വിഭാഗമാണ് നികേഷിനെ കസ്റ്റഡിയില്‍ എടുത്തത്.വൈകുന്നേരത്തോടെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ സര്‍ക്കാറിലേക്ക് അടക്കാനുള്ള 2.20 കോടി രൂപയുടെ സേവന നികുതി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചത്.

നികുതി കുടിശ്ശികയില്‍ 1.71 കോടി രൂപ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ചു. ബാക്കിവരുന്ന 38 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ഈ മാസം തന്നെ അടച്ചു തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടക്കുമെന്നും നികേഷ് കുമാര്‍ കോടതിയെ അറിയിച്ചു.

നികേഷിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തത്തെി. കേന്ദ്ര സര്‍ക്കാറിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ നടപടി മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പിണറായി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

നേരത്തെ ഇന്ത്യാവിവിഷന്‍ ഓഫീസിലും സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. സമാനമായ വിഷയത്തിലായിരുന്നു ഇത്. അന്ന് ഇന്ത്യാവിഷന്‍ റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സിഇഒയും ചീഫ് എഡിറ്ററും ആണ് നികേഷ് കുമാര്‍. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ്.


Scroll To Top